പാലക്കാട് ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

വടക്കഞ്ചേരിയില്‍ നേഘ സുബ്രഹ്മണ്യനെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. യുവതി തൂങ്ങി മരിച്ചതാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്. കൂടുതല്‍ കാര്യങ്ങള്‍ പരിശോധിക്കുന്നതായി ആലത്തൂര്‍ പൊലീസ് അറിയിച്ചു. യുവതിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഭ4ത്താവ് ആലത്തൂര്‍ പൊലീസ് കസ്റ്റഡിയില്‍ തുടരുകയാണ്.
കഴിഞ്ഞ ദിവസം രാത്രി 12.20 ഓടെയാണ് നേഘ കുഴഞ്ഞു വീണുവെന്ന് ഭര്‍തൃവീട്ടുകാര്‍ അറിയിക്കുന്നത്. നേഘയുടെ ബന്ധുക്കള്‍ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിയപ്പോഴേക്കും മരിച്ചിരുന്നു. മരണത്തില്‍ അസ്വാഭാവികത സംശയിച്ച് ആശുപത്രി അധികൃതര്‍ പൊലീസിനെയും വിവരമറിയിച്ചു. പ്രാഥമിക പരിശോധനയില്‍ കഴുത്തില്‍ പാടുണ്ടെന്ന് പൊലീസ് കണ്ടെത്തി. പിന്നാലെയാണ് കുടുംബവും ഭര്‍ത്താവിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്.
ആറു വര്‍ഷം മുമ്പായിരുന്നു നേഘയുടേയും പ്രദീപിന്റെയും വിവാഹം. മക്കളില്ലാതായതോടെ ചെറിയ അസ്വാരസ്യങ്ങളുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. പ്രവാസിയായിരുന്ന പ്രദീപ് നാട്ടിലെത്തി ചികിത്സ ആരംഭിച്ചു. രണ്ടു വര്‍ഷത്തിന് ശേഷം മകള്‍ ജനിച്ചു. പ്രദീപ് കോയമ്പത്തൂരിലെ സ്വകാര്യ ടെക്‌സ്‌റ്റൈല്‍ കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചു. ആഴ്ചയില്‍ ഒരു ദിവസം വീട്ടിലെത്തും. ആ ദിവസങ്ങളിലെല്ലാം നേഘയെ മര്‍ദിക്കാറുണ്ടായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.
https://www.facebook.com/Malayalivartha