ഇടുക്കിയിലെ 24കാരിയായ 'സൂപ്പര്‍ ശരണ്യ'

ഇടുക്കി നെടുംകണ്ടം കാരിയായ ശരണ്യ വെറും ശരണ്യ അല്ല, സൂപ്പര്‍ ശരണ്യ തന്നെയാണ്. രണ്ട് കുട്ടികളുടെ അമ്മയായ ഈ 24 കാരി ബിരുദ വിദ്യാര്‍ഥികൂടിയാണ്. നെടുങ്കണ്ടം മൈനര്‍ ഉമ്മാക്കട വാഴത്തോപ്പില്‍ ശരണ്യ മുത്തുവിന്റെ അച്ഛന്‍ മുത്തുപ്പെരുമാള്‍ പിക്കപ്പ് െ്രെഡവറാണ്. അച്ഛനെ കണ്ടാണ് െ്രെഡവിങ് ഹരമായത്. മൂത്ത സഹോദരന്‍ ശരണും ലോറി െ്രെഡവറായതോടെ അത് പഠിക്കണമെന്ന് ഉറപ്പിച്ചു. ഇരുവരുടെയും സഹായത്തോടെ പരിശീലനം പൂര്‍ത്തിയാക്കി പതിനെട്ടാം വയസില്‍ ലൈസന്‍സ് നേടി. ജീവിത വഴിയില്‍ കൂട്ടായി എത്തിയ ഭര്‍ത്താവ് സൂര്യയും െ്രെഡവറാണ്.
ജോലി റീല്‍സുകള്‍ ആക്കി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ ശരണ്യ കോളേജിലും നാട്ടിലും സൂപ്പര്‍ ശരണ്യ ആയി. മക്കളായ നാലര വയസ്സുകാരി സൂര്യഗായത്രിയും രണ്ടര വയസ്സുകാരന്‍ സൂര്യകൃഷ്ണയും അമ്മക്കൊപ്പം റീലുകളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. തൂക്കുപാലം ജവഹര്‍ലാല്‍ നെഹ്‌റു കോളേജിലെ മൂന്നാംവര്‍ഷ ബിബിഎ വിദ്യാര്‍ഥിനിയാണ്.
കഴിഞ്ഞയിടെ പണിയ്ക്കിടെ ഉണ്ടായ അപകടത്തില്‍ കാലിന് പരുക്ക് ഏറ്റതിനെ തുടര്‍ന്ന് ഭര്‍ത്താവിന്റെ പരിചരണയിലാണ് ശരണ്യ ഇപ്പോള്‍. ബിരുദ പഠനം പൂര്‍ത്തിയാക്കിയ ശേഷം ബിരുദാനന്തര ബിരുദം നേടണമെന്നും ഒപ്പം ഇഷ്ട ജോലികളില്‍ കൂടുതല്‍ സജീവമാകണമെന്നുമാണ് ശരണ്യയുടെ ആഗ്രഹം.
https://www.facebook.com/Malayalivartha