രജിസ്ട്രേഡ് തപാല്‍ സേവനം നിര്‍ത്തലാക്കുന്നതായി കേന്ദ്രതപാല്‍ വകുപ്പ്...

രജിസ്ട്രേഡ് തപാല്‍ സേവനം നിര്‍ത്തലാക്കുന്നതായി കേന്ദ്രതപാല്‍ വകുപ്പ്. സ്പീഡ് പോസ്റ്റുമായി ലയിപ്പിക്കുകയാണെന്ന് ഉത്തരവ് ഇറക്കി.
സാധാരണ തപാലും സ്പീഡ് പോസ്റ്റും മാത്രമേ നിലവിലുണ്ടാവൂകയുള്ളൂ. എല്ലാ തപാല്‍ വകുപ്പ് യൂണിറ്റുകളും ഡയറക്ടറേറ്റുകളും ആവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്.
രജിസ്ട്രേഡ് പോസ്റ്റ്' എന്ന പദം ഒഴിവാക്കി, 'സ്പീഡ് പോസ്റ്റ്' എന്ന് രേഖപ്പെടുത്തേണ്ടതാണ്. ഈ മാറ്റത്തിനാവശ്യമായ നടപടികള്‍ പൂര്‍ത്തിയാക്കി, ഈ മാസം 31നകം എല്ലാ വകുപ്പുകളും റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ (മെയില്‍ ഓപറേഷന്‍സ്) ദുഷ്യന്ത് മുദ്ഗല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha