പരിശോധന ഇന്നും തുടരും.... മുന്‍ ശുചീകരണത്തൊഴിലാളി മൃതദേഹങ്ങള്‍ കുഴിച്ചിട്ടുവെന്ന് പറഞ്ഞ് കാണിച്ചുകൊടുത്ത സ്ഥലത്ത് ആദ്യ ദിനം അന്വേഷണസംഘം കുഴിച്ചുനോക്കിയെങ്കിലും ഒന്നും കണ്ടെത്താനായില്ല

മുന്‍ ശുചീകരണത്തൊഴിലാളി മൃതദേഹങ്ങള്‍ കുഴിച്ചിട്ടുവെന്ന് പറഞ്ഞ് കാണിച്ചുകൊടുത്ത സ്ഥലത്ത് ആദ്യ ദിനം അന്വേഷണസംഘം കുഴിച്ചുനോക്കിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. നേത്രാവതി പുഴക്കരയിലെ സ്‌നാനഘട്ടിനരികിലുള്ള റവന്യൂഭൂമിയിലാണ് സംഘം കുഴിച്ചുനോക്കിയത്. മൃതദേഹങ്ങള്‍ കുഴിച്ചിട്ടതായി കാണിച്ചുകൊടുത്ത 13 സ്ഥലങ്ങള്‍ തിങ്കളാഴ്ച അന്വേഷണസംഘം അടയാളപ്പെടുത്തി പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു. ഇതില്‍ ഒന്നാമത്തെ നമ്പറായി അടയാളപ്പെടുത്തിയ സ്ഥലത്താണ് ചൊവ്വാഴ്ച കുഴിച്ചുനോക്കിയത്.
12 മണിയോടെ ആറു തൊഴിലാളികള്‍ കുഴിച്ചുതുടങ്ങിയെങ്കിലും പുഴയിലെ ശക്തമായ വെള്ളപ്പാച്ചില്‍ കാരണം ഉറവവന്നതോടെ മൂന്നടി മണ്ണേ മാറ്റാനായുള്ളു. തുടര്‍ന്ന് മണ്ണുമാന്തിയന്ത്രം കൊണ്ടുവന്ന് എട്ടടിയോളം കുഴിച്ചെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല
പോലീസ് നായയെയും എത്തിച്ചിരുന്നു. വൈകീട്ട് ആറോടെ ആദ്യ ദിവസ പരിശോധന അവസാനിപ്പിച്ച് മുന്‍ ശുചീകരണത്തൊഴിലാളിയെയും കൊണ്ട് അന്വേഷണസംഘം മടങ്ങി. ഇന്ന് രണ്ടാമത്തെ സ്ഥലത്തെ മണ്ണുനീക്കി പരിശോധന തുടരുന്നതാണ്.
"
https://www.facebook.com/Malayalivartha