ആറ്റിങ്ങല്‍ വീരളം പച്ചക്കുളം ശ്രീനാഗരുകാവ് ദേവീക്ഷേത്രത്തില്‍ മോഷണം നടത്തിയ പ്രതികള്‍ അറസ്റ്റില്‍..

ആറ്റിങ്ങല്‍ വീരളം പച്ചക്കുളം ശ്രീനാഗരുകാവ് ദേവീക്ഷേത്രത്തില്‍ മോഷണം നടത്തിയ പ്രതികള്‍ അറസ്റ്റിലായി. വീരളം അക്കര വിള വീട്ടില്‍ മണിക്കുട്ടന്‍ എന്ന ശ്യാം (26,) കുഴി മുക്ക് കാരക്കാച്ചി വിള പ്ലാവിള പുത്തന്‍ വീട്ടില്‍ ശങ്കരന്‍,(57) എന്നിവരാണ് അറസ്റ്റിലായത്. ക്ഷേത്രത്തിനു മുന്നില്‍ വലിയ ഓട്ടു വിളക്ക് സ്ഥാപിക്കുന്നതിനായി ഉറപ്പിച്ചിരുന്ന ദണ്ഡും ക്ഷേത്രത്തിലെ തിടപ്പള്ളിക്കകത്ത് സൂക്ഷിച്ചിരുന്ന വെങ്കല ചരുവങ്ങളും ചെമ്പ് കുടം, തൂക്കുവിളക്ക്, വെങ്കല തട്ടങ്ങള്‍ പൂജാ സാധനങ്ങള്‍ ഉള്‍പ്പടെ 50,000 രൂപയുടെ മുതലുകള്‍ ആണ് തിങ്കളാഴ്ച രാത്രിയോടെ പ്രതികള്‍ മോഷ്ടിച്ചത്.
നിരവധി മോഷണക്കേസുകളില്‍ പ്രതികളായ ഇവര്‍ മോഷണ മുതലുകള്‍ ആറ്റിങ്ങലിലുള്ള ആക്രിക്കടയില്‍ വില്‍ക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ച പൊലീസ് സംഘം പ്രതികളെ മണിക്കൂറുകള്‍ക്കകം പിടികൂടി. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡിലാക്കി.
"
https://www.facebook.com/Malayalivartha