വിഴിഞ്ഞത്ത് നിന്നും കടലില്‍ പോയ തൊഴിലാളി മത്സ്യബന്ധനത്തിനിടെ വെള്ളത്തില്‍ വീണ് മരിച്ചു....

മത്സ്യബന്ധനത്തിനിടെ മത്സ്യത്തൊഴിലാളി വെള്ളത്തില്‍ വീണ് മരിച്ചു. പൂന്തുറ പള്ളിവിളാകം പുരയിടത്തില്‍ എ. സെല്‍വന്‍(52) ആണ് മരിച്ചത്.
രണ്ട് വള്ളങ്ങളിലായി പോയ തൊഴിലാളികള്‍ ശംഖുമുഖം ഭാഗത്ത് നിന്നും രണ്ട് കിലോമീറ്ററോളം ദൂരത്തിലായി മത്സ്യബന്ധനം നടത്തുകയായിരുന്നു. കനത്ത തിരമാലയുണ്ടായിരുന്നെന്നതിനാല്‍ വള്ളം ആടിയുലയുകയായിരുന്നു.
കടലില്‍ വല വീശുന്ന സമയം ഇവയില്‍ ഒരു വള്ളത്തിലുണ്ടായിരുന്ന സെല്‍വന്‍ കടലിലേയ്ക്ക് വീണു. ഒപ്പമുണ്ടായിരുന്നവര്‍ ചാടി ഇയാളെ വള്ളത്തില്‍ കയറ്റി ഉടനെ കരയില്‍ എത്തിച്ച് വിഴിഞ്ഞം സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല . ഭാര്യ: മേരിക്കുട്ടി. മക്കള്‍: സ്‌നേഹ, ശ്രദ്ധ. സംഭവത്തില്‍ വിഴിഞ്ഞം കോസ്റ്റല്‍ കേസെടുത്ത് പൊലീസ്.
https://www.facebook.com/Malayalivartha