എഡിജിപിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റി... വിജിലന്‍സ് കോടതി ആഗസ്റ്റ് 8 ന് അവധിയായതിനാലാണ് 11 ലേക്ക് മാറ്റിയത്

സര്‍ക്കാര്‍ പുതിയ ലാവണം നല്‍കി എക്‌സൈസ് കമ്മീഷണറായി അവരോധിച്ച മുന്‍ എഡിജിപി എം. ആര്‍. അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റി. തിരുവനന്തപുരം വിജിലന്‍സ് കോടതി ആഗസ്റ്റ് 8 ന് അവധിയായതിനാലാണ് 11 ലേക്ക് മാറ്റിയത്. സര്‍ക്കാരിന് എന്തെങ്കിലും ബോധിപ്പിക്കാനുണ്ടെങ്കില്‍ 8 ന് അറിയിക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജി എ . മനോജ് അന്തിമ വാദം അന്തിമ വാദം ആഗസ്റ്റ് 11 ന് കേള്‍ക്കും. സ്ഥാവര ജംഗമ സ്വത്തുക്കളുടെ മൂല്യ നിര്‍ണ്ണയം നടത്തിയിട്ടില്ല. കവടിയാര്‍ കൊട്ടാരത്തിന് സമീപം നിര്‍മാണത്തിലിരിക്കുന്ന ആഡംബര വീട് , വസ്തു എന്നിവയുടെ യഥാര്‍ത്ഥ മൂല്യ നിര്‍ണ്ണയം, വിപണി വില എന്നിവ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തിയിട്ടില്ല.
വസ്തു വകകള്‍ വാങ്ങാനുള്ള വരുമാന സ്രോതസ്സ്, ഫ്‌ലാറ്റു വിറ്റു കിട്ടിയ പണത്തിന്റെ ഉറവിടം, ചിലവഴിക്കല്‍, നികുതി വെട്ടിപ്പ് കണ്ടെത്തി
യിട്ടില്ല. ഇന്‍കം ടാക്‌സ് റിട്ടേണുകള്‍ കോടതിയില്‍ ഹാജരാക്കിയിട്ടില്ല. വസതികള്‍, ബാങ്ക് ലോക്കറുകള്‍ എന്നിവ റെയ്ഡ് ചെയ്ത് രേഖകള്‍ പിടിച്ചെടുത്തിട്ടില്ല. ആയതിനാല്‍ തുടരന്വേഷണമോ കോടതി നേരിട്ട് അന്വേഷിക്കുകയോ വേണമെന്നും കൂടുതല്‍ തെളിവുകളും സാക്ഷികളെയും ഹാജരാക്കാമെന്നും വാദി ഭാഗം കഴിഞ്ഞ ദിവസം കോടതിയില്‍ ബോധിപ്പിച്ചു. സംസ്ഥാന മുന്‍ ക്രമസമാധാന എഡിജിപി
എം ആര്‍ അജിത് കുമാറിനെ കുറ്റ വിമുക്തനാക്കി ക്ലീന്‍ ചിറ്റ് നല്‍കിയ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് തള്ളി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. നെയ്യാറ്റിന്‍കര പി നാഗരാജാണ് കോടതിയെ സമീപിച്ചത്.
വരവില്‍ കവിഞ്ഞ സ്വത്ത് കണ്ടെത്താന്‍ ചെക്ക് പിരിയഡ് കണക്കാക്കാത്തതെന്തെന്ന് കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ചപ്പോള്‍
കോടതി സര്‍ക്കാരിനോട് ചോദിച്ചു.സര്‍ക്കാര്‍ അനുമതി വാങ്ങാതെ കവടിയാര്‍ കൊട്ടാരത്തിന് സമീപം ആദിത്യ വര്‍മ്മയില്‍ നിന്നും വില വാങ്ങി നിര്‍മ്മിക്കുന്ന കൊട്ടാര സദൃശ്യമായ വീട് , 23 ലക്ഷം രൂപക്ക് ഫ്‌ലാറ്റ് വാങ്ങി 65 ലക്ഷം രൂപക്ക് മറിച്ച് വിറ്റ് കള്ളപ്പണം വെളിപ്പിക്കല്‍ ,
സ്വര്‍ണ്ണക്കടത്ത് മാഫിയാ ബന്ധം, പ്രോസിക്യൂഷന്‍ നടപടികള്‍ ഒഴിവാക്കാന്‍ പ്രതികളില്‍ നിന്ന് കോഴ കൈപ്പറ്റല്‍, അനധികൃത സ്വത്ത് സമ്പാദനം , ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തല്‍ , സോളാര്‍ കേസ് അട്ടിമറിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളിലൂടെ അഴിമതി നടത്തി വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം നടത്തിയെന്നാണ് ഹര്‍ജിയിലെ ആരോപണം.
https://www.facebook.com/Malayalivartha