വാഹന പരിശോധനയ്ക്കിടെ യുവാവ് പുഴയില്‍ ചാടി...

ഇരിട്ടി കൂട്ടുപുഴയിലെ പോലീസ് ചെക്പോസ്റ്റില്‍ വാഹനത്തിലെത്തിയ മൂന്നുപേരുടെ ദേഹപരിശോധനയ്ക്കിടെ ഒരുയുവാവ് കുതറിയോടി പുഴയില്‍ ചാടി.
തലശ്ശേരി പൊതുവാച്ചേരി സ്വദേശി അബ്ദുള്‍ റഹീം (30) ആണ് പുഴയില്‍ ചാടിയത്. ഇയാള്‍ കാപ്പ കേസിലെ വാറണ്ട് പ്രതിയായിരുന്നു. കുത്തൊഴുക്കുള്ള പുഴയില്‍പ്പെട്ട റഹീം മുങ്ങിപ്പോയി. ഇയാള്‍ക്കൊപ്പം വാഹനത്തിലുണ്ടായിരുന്ന ചെറുവാഞ്ചേരി സ്വദേശി ഹാരിസ്, കോഴിക്കോട് മെഡിക്കല്‍ കോളേജ് സ്വദേശി നിധിന്‍ എന്നിവരെ ഇരിട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
വെള്ളിയാഴ്ച വൈുന്നേരം 5.30-ഓടെ കര്‍ണാടകത്തില്‍ നിന്ന് മാക്കൂട്ടം ചുരംവഴി എത്തിയ ഇന്നോവ കാര്‍ പോലീസ് പരിശോധിക്കുന്നതിനിടെയാണ് സംഭവം. ദേഹപരിശോധനയ്ക്കിടെ കൂട്ടുപുഴ പാലത്തിനും പോലീസ് ചെക്ക് പോസ്റ്റിനും ഇടയിലൂടെ റഹീം പെട്ടെന്ന് കുതറിയോടി പുഴയില്‍ ചാടുകയായിരുന്നു.
https://www.facebook.com/Malayalivartha