ബജരംഗിദൾ പ്രവർത്തകർ ആക്രമിച്ച വൈദിക സംഘാംഗം ഫാ ലിജോയുടെ കുടുംബം മാധ്യമങ്ങളോട്

ഒഡിഷയിൽ മതപരിവർത്തനം ആരോപിച്ച് ബജരംഗിദൾ പ്രവർത്തകർ ആക്രമിച്ച വൈദിക സംഘാംഗം ഫാ ലിജോയുടെ കുടുംബം മാധ്യമങ്ങളോട് പ്രതികരിച്ചു. ഫാദർ ലിജോയ്ക്ക് കാര്യമായ ആക്രമണം നേരിട്ടില്ല എന്നാൽ അദ്ദേഹത്തിന് ഒപ്പം ഉണ്ടായിരുന്ന രണ്ടു പേർക്ക് നല്ല പരിക്കുണ്ടെന്നാണ് അറിഞ്ഞത്. ബൈക്കും ഫോണുകളും അക്രമികൾ നശിപ്പിച്ചു. അക്രമി സംഘത്തിൽ എഴുപതിനും 80 നും ഇടയിൽ ആളുകൾ ഉണ്ടായിരുന്നു. ക്രിസ്ത്യൻ കുടുംബത്തിലെ മരണാനന്തര ചടങ്ങ് കഴിഞ്ഞ് മടങ്ങിവരും വഴിയാണ് സംഭവം.
ഇടുങ്ങിയ വഴിയിൽ ഇവർ വൈദിക സംഘത്തിനായി കാത്തുനിൽക്കുകയായിരുന്നു. 45 മിനിറ്റിന് ശേഷമാണ് പോലീസ് എത്തിയത്. പോലീസിനെ പോലും സ്ഥലത്തേയ്ക്ക് അടിപ്പിക്കുന്നുണ്ടായിരുന്നില്ല. ചോദ്യം ചെയ്യാൻ കൊണ്ടുപോകുന്നു എന്നു പറഞ്ഞാണ് പോലീസുകാർ അവിടെ നിന്നും വൈദികരുടെ സംഘത്തെ രക്ഷപ്പെടുത്തിയത് എന്നും ഫാദർ ലിജോയുടെ പിതാവ് ജോർജ് പറഞ്ഞു. കുറവിലങ്ങാട് സ്വദേശിയായ ഫാദർ ലിജോ 17 വർഷത്തോളമായി ഒഡീഷയിൽ സേവനം ചെയ്തുവരികയാണ്.
https://www.facebook.com/Malayalivartha