വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അന്നാമോൾ മരിച്ചു

പാലായിൽ മുണ്ടാക്കലിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അന്നാമോളും (11) മരിച്ചു. വൈകിട്ട് 8.37 നാണ് അന്നമോളുടെ മരണം സ്ഥിരീകരിച്ചത്. നേരത്തെ അന്നാ മോളുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റി മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയിരുന്നു. പാലാ മുണ്ടാക്കലിലുണ്ടായ വാഹനാപകടത്തിൽ പാലാ ഇടമറുക് മേലുകാവ് നെല്ലാങ്കുഴിയിൽ വീട്ടിൽ ധന്യ സന്തോഷ് (38), അന്തിനാട് പാലാക്കുഴക്കുന്നേൽ വീട്ടിൽ ബെന്നിയുടെ ഭാര്യ ജോമോൻ ബെന്നി (35) എന്നിവർ നേരത്തെ മരിച്ചിരുന്നു.
കഴിഞ്ഞ അഞ്ചിനാണ് പരിക്കേറ്റ അന്നാ മോളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പാലാ തൊടുപുഴ റോഡിൽ പ്രവിത്താനത്തിന് സമീപം മുണ്ടാങ്കൽ പള്ളിക്ക് സമീപം ആഗസ്റ്റ് അഞ്ചിനു രാവിലെ 9:30 യോടെയാണ് അപകടം ഉണ്ടായത്. കുട്ടിയ്ക്ക് ഗുരുതരമായ പരിക്കുണ്ടെന്ന് മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയിരുന്നു. ജീവൻരക്ഷാ മാർഗങ്ങളെല്ലാം ഉപയോഗിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു ഇതിനിടെയാണ് അന്നമോളുടെ മരണം സംഭവിച്ചത്.
https://www.facebook.com/Malayalivartha