സങ്കടക്കാഴ്ചയായി... കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

കണ്ണീരടക്കാനാവാതെ... ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ കുമ്മണ്ണൂരില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം.
ഏറ്റുമാനൂര്‍ പട്ടിത്താനം മാലയിപറമ്പില്‍ അഭിജിത്ത് (24) ആണ് മരിച്ചത്. കുമ്മണ്ണൂര്‍ കുരിശുപള്ളികവലയ്ക്ക് സമീപത്തെ ഇറക്കത്തില്‍ രാവിലെ 8.30നായിരുന്നു അപകടം നടന്നത്.
കൊഴുവനാലില്‍ വെല്‍ഡിംഗ് വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായ അഭിജിത്ത് രാവിലെ ജോലിസ്ഥലത്തേയ്ക്ക് പോകവെയാണ് അപകടം നടന്നത്. അഭിജിത്ത് സംഭവസ്ഥലത്ത് തന്നെ മരിച്ചു. അപകടത്തില്‍ കാറിന്റെ മുന്‍വശവും ബൈക്കും തകര്‍ന്നനിലയിലാണ്. കിടങ്ങൂര്‍ പൊലീസ് സ്ഥലത്തെത്തി മൃതദേഹം കിടങ്ങൂര്‍ എല്‍എല്‍എം ആശുപത്രിയിലേയ്ക്ക് മാറ്റി.
https://www.facebook.com/Malayalivartha