തദ്ദേശസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് എല്ലാ അക്ഷയകേന്ദ്രങ്ങളിലും ഇനി ഒരേ ഫീസ്

ഒരേ സേവനത്തിന് രണ്ട് അക്ഷയ കേന്ദ്രത്തില്‍ രണ്ട് ഫീസ്. ഇനി അത് നടക്കില്ല. തദ്ദേശസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് എല്ലാ അക്ഷയകേന്ദ്രങ്ങളിലും ഇനി ഒരേ ഫീസ് ആയിരിക്കും.
കെ സ്മാര്‍ട്ട് സേവനങ്ങളില്‍ അപേക്ഷാഫീസിന് പുറമെ ഈടാക്കിയിരുന്ന തുകയാണ് ഏകീകരിച്ചത്. വില്ലേജ് ഓഫീസിലേത് അടക്കമുള്ള വിവിധസേവനങ്ങള്‍ക്ക് നിലവില്‍ ഏകീകൃത ഫീസുണ്ട്. ജനന - മരണ രജിസ്‌ട്രേഷനുകള്‍ക്ക് ഇനി 40 രൂപയായിരിക്കും ഫീസ്. ഈ രജിസ്‌ട്രേഷന് വരുന്ന തെറ്റുകള്‍ തിരുത്താനായി 50 രൂപയാണ് ഫീസ്.
വിവാഹ രജിസ്‌ട്രേഷന് പൊതുവിഭാഗത്തിന് 70 രൂപയും എസ്.സി എസ്ടി വിഭാഗത്തിന് 50 രൂപയാണ് ഫീസ്. വിവാഹ രജിസ്‌ട്രേഷനിലെ തെറ്റ് തിരുത്താനായി 60 രൂപ ചിലവാകും. ലൈസന്‍സിന് അപേക്ഷിക്കാനും ലൈസന്‍സ് തിരുത്താനും 40 രൂപ തന്നെ മതി. പരാതികള്‍ക്ക് 30 രൂപയും ഈടാക്കും. സര്‍ട്ടിഫിക്കറ്റുകള്, അറിയിപ്പുകള്‍ എന്നിവ ഡൗണ്‍ലോഡ് ചെയ്യാന്‍ ഒരു പേജിന് 10 രൂപയാണ്. ബിപിഎല്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാനും 10 രൂപയാണ് ഫീസ്. മറ്റ് അപേക്ഷകള്‍ക്ക് 20 രൂപയും. നികുതി ഫീസ് അടച്ച് നല്‍കാന്‍ 1000 രൂപ വരെയുള്ള തുകയ്ക്ക് 10 രൂപ, 1001 രൂപ മുതല്‍ 5000 രൂപ വരെയുള്ള തുകയ്ക്ക് 20 രൂപ, 5000 ത്തിന് കൂടുതലാണെങ്കില്‍ തുകയുടെ 0.5 ശതമാനം അല്ലെങ്കില്‍ 100 രൂപ, ഏതാണോ കുറവ് അത് ഈടാക്കും. ഉടമസ്ഥവകാശം മാറ്റലിന് 50 രൂപയാണ് ഫീസ്.
അപേക്ഷാ സര്‍വീസ് ഫീസുകളുടെ പട്ടിക അക്ഷയ കേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിക്കണമെന്നും സേവനം നല്‍കുമ്പോള്‍ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടി ഇന്‍ഫര്‍മേഷന്‍ കേരള മിഷനും സംസ്ഥാന അക്ഷയ പ്രോജക്ട് ഓഫീസും സ്വീകരിക്കണമെന്നും ഉത്തരവിലുണ്ട്. സേവനം ഓണ്‍ലൈന്‍ വഴി ചെയ്യുകയാണെങ്കില്‍ അപേക്ഷാ ഫീസും സേവന നിരക്കും പോര്‍ട്ടല്‍ വഴി നേരിട്ട് അടയ്‌ക്കേണ്ടതാണ്, അക്ഷയ കേന്ദ്രം വഴിയാണ് സേവനം ലഭ്യമാകുന്നതെങ്കില്‍, അപേക്ഷാ ഫീസിനൊപ്പം സേവന ചാര്‍ജും പ്രത്യേകം ഈടാക്കുന്നതാണ്,
https://www.facebook.com/Malayalivartha