കീച്ചേരിക്കടവ് പാലം തകര്‍ന്ന് രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ കരാറുകാരനെ കരിമ്പട്ടികയില്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കി മന്ത്രി

ആലപ്പുഴയില്‍ കീച്ചേരിക്കടവ് പാലം തകര്‍ന്ന് രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ കരാറുകാരനെ കരിമ്പട്ടികയില്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കി മന്ത്രി മുഹമ്മദ് റിയാസ്. മൂന്ന് പി.ഡബ്ല്യൂ.ഡി. ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യാനും നിര്‍ദേശം നല്‍കി മന്ത്രി .
കീച്ചേരിക്കടവ് പാലം നിര്‍മാണത്തിനിടെയുണ്ടായ അപകടത്തെ കുറിച്ച് അന്വേഷിച്ച പൊതുമരാമത്ത് വിജിലന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ട് മന്ത്രി പരിശോധിക്കുകയും ചെയ്തു. ചെന്നിത്തല-ചെട്ടികുളങ്ങര ഗ്രാമപ്പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലമാണ് കീച്ചേരിക്കടവ് പാലം.
നിര്‍മ്മാണ ചുമതലയില്‍ ഉണ്ടായിരുന്ന പൊതുമരാമത്ത് പാലങ്ങള്‍ വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എഞ്ചിനിയര്‍, അസിസ്റ്റന്റ് എഞ്ചിനിയര്‍, ഓവര്‍സിയര്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്യുവാനാണ് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
തിങ്കളാഴ്ചയാണ് നിര്‍മാണത്തിനിടെ കീച്ചേരിക്കടവു പാലത്തിന്റെ ബീം തകര്‍ന്നുവീണ് രണ്ടു തൊഴിലാളികള്‍ മുങ്ങിമരിച്ചത്. അപകടത്തില്‍ വകുപ്പുതല നടപടിവേണമെന്ന ആവശ്യം ശക്തമായിട്ടുണ്ടായിരുന്നു.
" f
https://www.facebook.com/Malayalivartha