അമ്മയുടെ മരണം മകന്റെ മര്‍ദ്ദനമേറ്റ്.... പണവും സ്വത്തും സംബന്ധിച്ച് നിലനിന്ന പ്രശ്‌നങ്ങളുടെ തുടര്‍ച്ച മര്‍ദ്ദനത്തിലേക്കെത്തി

പണവും സ്വത്തും സംബന്ധിച്ച് നിലനിന്ന പ്രശ്‌നങ്ങളുടെ തുടര്‍ച്ച മര്‍ദ്ദനത്തിലേക്കെത്തി. കൂത്താളി തൈപ്പറമ്പില്‍ പത്മാവതി അമ്മ (65) മരിച്ചത് മകന്റെ മര്‍ദനമേറ്റാണെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. സംഭവത്തില്‍ ഇളയമകന്‍ ലിനീഷിനെ (47) പേരാമ്പ്ര ഇന്‍സ്‌പെക്ടര്‍ പി. ജംഷീദിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തു.
ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണമാണ് മരണം കൊലപാതകമാണെന്ന് തെളിയിച്ചത്.ഈ മാസം അഞ്ചിന് രാവിലെയാണ് പത്മാവതി അമ്മ വീട്ടില്‍ അവശനിലയിലാണെന്ന് ലിനീഷ് സമീപവാസികളെ അറിയിക്കുന്നത്. ലീനിഷും നാട്ടുകാരും ചേര്‍ന്നാണ് ആശുപത്രിയിലേക്കെത്തിച്ചത്. കോഴിക്കോട് സ്വകാര്യാശുപത്രിയില്‍ ചികിത്സയിലിരിക്കെ ആ ദിവസംതന്നെ പത്മാവതി അമ്മ മരിച്ചു. മുഖത്ത് പാടുകള്‍ കണ്ടതിനാല്‍ പോലീസിന് വിവരം കൈമാറുകയും പോസ്റ്റ്മോര്‍ട്ടം നടത്തുകയും ചെയ്തു. തലയിലുണ്ടായ ആന്തരികരക്തസ്രാവമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ ലഭിച്ച സൂചന.
സംഭവദിവസം ലിനീഷ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ലിനീഷിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്‌തെങ്കിലും ആദ്യം കുറ്റം സമ്മതിച്ചില്ല. സയന്റിഫിക് സംഘം വീട്ടില്‍ നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ടും പോസ്റ്റ്മോര്‍ട്ടംചെയ്ത ഡോക്ടര്‍ നല്‍കിയ പ്രാഥമികവിവരങ്ങളുമടക്കം ശാസ്ത്രീയമായ തെളിവുകള്‍നിരത്തി ചോദ്യംചെയ്തപ്പോഴാണ് മര്‍ദിച്ചെന്ന വിവരം സമ്മതിച്ചത്.
പണവും സ്വത്തും സംബന്ധിച്ച് നിലനിന്ന പ്രശ്‌നങ്ങളുടെ തുടര്‍ച്ചയാണ് മര്‍ദനത്തിലേക്കുനയിച്ചതെന്ന് പോലീസ്. ലിനീഷ് മദ്യപിച്ചെത്തി പ്രശ്‌നങ്ങളുണ്ടാക്കുന്നതിനാല്‍ പത്മാവതി അമ്മ രാത്രിയില്‍ താമസിക്കാനായി സമീപവീടുകളില്‍ അഭയംതേടാറുണ്ടെന്നാണ് പോലീസിനുലഭിച്ച വിവരം. ജ്യേഷ്ഠനുമായും പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. ജ്യേഷ്ഠന്‍ മറ്റൊരുവീട്ടിലാണ് താമസം. പത്മാവതി അമ്മയുടെ ഭര്‍ത്താവ് പരേതനായ ഒ.സി. ബാലകൃഷ്ണന്‍ നായര്‍ മിലിട്ടറി സര്‍വീസിലായിരുന്നു. അതിന്റെ പെന്‍ഷന്‍ ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. പണമെടുക്കാനുള്ള എടിഎം കാര്‍ഡ് മൂത്തമകന്റെ കൈവശമായിരുന്നു. നാലിന് രാത്രി ഒന്‍പതോടെയാണ് പത്മാവതി അമ്മയും ലിനീഷും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുന്നത്.
കട്ടിലില്‍ കിടക്കുകയായിരുന്ന പത്മാവതി അമ്മയുടെ അടുത്തെത്തുകയും സ്വര്‍ണമാല മൂത്തമകനു നല്‍കി മുക്കുപണ്ടം ധരിക്കുന്നെന്നും പണം കടംവാങ്ങി നല്‍കുന്നെന്നും മറ്റും പറഞ്ഞ് തര്‍ക്കമുണ്ടാക്കി. മാലയെടുത്ത് പത്മാവതി അമ്മയുടെ മുഖത്തടിക്കുകയും വലിച്ചെറിയുകയുംചെയ്തു. പിന്നീട് കഴുത്തിനു പിടിച്ച് നെറ്റിയിലും വയറിലും മുട്ടുമടക്കി ഇടിച്ചു. ഇതിലേറ്റ ക്ഷതമാണ് മരണത്തിനിടയാക്കിയതെന്ന് പോലീസ് . "
https://www.facebook.com/Malayalivartha