ഗുളികരൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച 1078 ഗ്രാം സ്വര്‍ണമിശ്രിതം കസ്റ്റംസ് പിടിച്ചു

ഗുളികരൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച 1078 ഗ്രാം സ്വര്‍ണമിശ്രിതം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസ് പിടിച്ചു. ഗുളികരൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച 1078 ഗ്രാം സ്വര്‍ണമിശ്രിതം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസ് പിടിക്കുകയായിരുന്നു.
കോഴിക്കോട് സ്വദേശി കമറുദ്ദീനാണ് പിടിയിലായത്. ജിദ്ദയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ ബംഗളൂരുവില്‍ ഇറങ്ങി അവിടെനിന്ന് അതേ കമ്പനിയുടെ വിമാനത്തില്‍ വെള്ളി വൈകിട്ട് 4.15നാണ് കൊച്ചി വിമാനത്താവളത്തില്‍ വന്നിറങ്ങിയത്.
ബംഗളൂരുവില്‍ കസ്റ്റംസിന്റെ ഉള്‍പ്പെടെ സുരക്ഷാ പരിശോധനകള്‍ക്കുശേഷമാണ് കൊച്ചി വിമാനത്താവളത്തില്‍ ഇറങ്ങിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വിശദപരിശോധനയിലാണ് ശരീരത്തില്‍ ഒളിപ്പിച്ച സ്വര്‍ണവുമായി ഇയാള്‍ പിടിയിലാകുന്നത്
"
https://www.facebook.com/Malayalivartha