സിലിണ്ടറില്‍ നിന്നു പാചകവാതകം ചോര്‍ന്ന് തീപിടിച്ച് ഹോട്ടല്‍ ഉടമയ്ക്ക് ദാരുണാന്ത്യം

ആ കാഴ്ച കാണാനാവാതെ... സിലിണ്ടറില്‍ നിന്നു പാചകവാതകം ചോര്‍ന്ന് തീപിടിച്ച് ഹോട്ടല്‍ ഉടമ ഉഴമലയ്ക്കല്‍ പരുത്തിക്കുഴി നല്ലിക്കുഴി റോഡരികത്തുവീട്ടില്‍ വിജയന്‍ (65) മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12-ന് മാണിക്യപുരം ജങ്ഷനിലെ ആര്‍ഷ ഫാസ്റ്റ് ഫുഡ് കടയാണ് കത്തിയത്. തീപടര്‍ന്നതോടെ വിജയനു പുറത്തിറങ്ങാനായി കഴിയാതെ ഷട്ടര്‍ താഴ്ന്നതാണ് മരണത്തിനിടയാക്കിയത്.
നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് അഗ്‌നിശമനസേനയെത്തി തീ കെടുത്തുകയായിരുന്നു. കടയ്ക്കുള്ളിലുണ്ടായിരുന്ന അഞ്ച് സിലിന്‍ഡറുകള്‍ തീപടരാതെ അഗ്‌നിശമനസേന പുറത്തേക്കു മാറ്റി. ഭാര്യ ഗിരിജയും പേരക്കുട്ടിയും കടയില്‍നിന്നു വീട്ടിലേക്കു മടങ്ങിയതിനുപിന്നാലെയായിരുന്നു ദുരന്തം.
സിലിന്‍ഡറിന് ചോര്‍ച്ചയുണ്ടെന്ന് നേരത്തേ വിജയന്‍ ഏജന്‍സിയെ അറിയിച്ചിരുന്നുവെന്നാണ് സൂചനകളുള്ളത്. നാലരവര്‍ഷം മുന്‍പാണ് വിജയനും ഗിരിജയും ചേര്‍ന്ന് ഹോട്ടല്‍ ആരംഭിച്ചത്്. ഇതിനുമുന്‍പ് കഴക്കൂട്ടത്തുള്‍പ്പെടെ ഹോട്ടലുകളില്‍ ജീവനക്കാരനായിരുന്നു. രണ്ടര സെന്റിലെ ചെറിയ വീട്ടിലാണ് കുടുംബം കഴിയുന്നത്. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലാണ്. മക്കള്‍: വിഷ്ണു, അഞ്ജു. മരുമക്കള്‍: അഞ്ജു, ബൈജു.
https://www.facebook.com/Malayalivartha