പ്രശസ്ത കഥകളി ചെണ്ടവാദ്യ കലാകാരനും ആലപ്പുഴ എസ്.ഡി.കോളേജ് മുന്‍ പ്രിന്‍സിപ്പലുമായ പ്രൊഫ: മാങ്കുളം കൃഷ്ണന്‍ നമ്പൂതിരി അന്തരിച്ചു....

പ്രശസ്ത കഥകളി ചെണ്ടവാദ്യ കലാകാരനും ആലപ്പുഴ എസ്.ഡി.കോളേജ് മുന്‍ പ്രിന്‍സിപ്പലുമായ പ്രൊഫ: മാങ്കുളം കൃഷ്ണന്‍ നമ്പൂതിരി അന്തരിച്ചു. പ്രശസ്ത കഥകളി നടനായിരുന്ന മാങ്കുളം വിഷ്ണു നമ്പൂതിരിയുടെ മകനാണ്.
കുട്ടിക്കാലം മുതല്‍ തന്നെ കഥകളി വേദികളിലെ സജീവ സാന്നിദ്ധ്യമായിരുന്നു മാങ്കുളം കൃഷ്ണന്‍ നമ്പൂതിരി. കേരള കലാമണ്ഡലം അവാര്‍ഡ് ,സംഗീത നാടക അക്കാദമി, ടാഗോര്‍ ജയന്തിസമഗ്ര സംഭാവന പുരസ്‌ക്കാരം, മികച്ച കോളേജ് അദ്ധ്യാപകനുള്ള സെന്റ് ബര്‍ക്ക് മെന്‍സ് അവാര്‍ഡ്, യു.എസ്.ഫെലോഷിപ്പ്, കലാമണ്ഡലം കൃഷ്ണന്‍ നായര്‍ പുരസ്‌ക്കാരം, കേരളീയ കലാക്ഷേത്ര അവാര്‍ഡ്,നാട്യശാല അവാര്‍ഡ് , വാരണാസി പുരസ്‌ക്കാരം,കലാമണ്ഡലം ഹൈദരലി പുരസ്‌ക്കാരം, കാര്‍ത്തികശ്രീ പുരസ്‌ക്കാരം, പള്ളിപ്പുറം അവാര്‍ഡ് തുടങ്ങീ ചെറുതും വലുതുമായ ധാരാളം അംഗീകാരങ്ങള്‍ ഇദ്ദേഹത്തിന് ലഭ്യമായിട്ടുണ്ട്്.
ദൂരദര്‍ശനില്‍ അഡൈ്വസറി കമ്മിറ്റി മെമ്പര്‍, ആകാശവാണി സെലക്ഷന്‍ കമ്മിറ്റി മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്‌ക്കാരം ശനിയാഴ്ച വൈകുന്നേരം 3ന് കായംകുളം കരീലക്കുളങ്ങരയിലെ വീട്ടുവളപ്പില്‍ നടക്കും.
"
https://www.facebook.com/Malayalivartha






















