കോതമംഗലത്തെ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയില്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

കോതമംഗലത്ത് 23കാരിയായ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയില്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. ഇതുസംബന്ധിച്ച് വിദ്യാര്‍ത്ഥിനിയുടെ കുടുംബം മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും കത്ത് നല്‍കി. കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും ഇന്ന് പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയിരുന്നു. ആവശ്യമായ എല്ലാ നിയമസഹായവും സുരേഷ് ഗോപി ഉറപ്പുനല്‍കിയതായി പെണ്‍കുട്ടിയുടെ സഹോദരന്‍ പറഞ്ഞു.
അതേസമയം, വിദ്യാര്‍ത്ഥിനി ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുള്ള റമീസിന്റെ സുഹൃത്തില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ തേടി. ഇയാളെ ഉടന്‍ കസ്റ്റഡിയിലെടുക്കും. റമീസിനെ കൂടുതല്‍ ചോദ്യം ചെയ്യാനും തെളിവെടുപ്പിനടക്കം കൊണ്ടുപോകാനും നീക്കമുണ്ട്. റമീസിന്റെയും വിദ്യാര്‍ത്ഥിനിയുടെയും മൊബൈല്‍ ഫോണുകളുടെ ശാസ്ത്രീയ പരിശോധനാഫലം ലഭിച്ചതിനുശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയേക്കുമെന്നാണ് വിവരം.
കഴിഞ്ഞ ശനിയാഴ്ചയാണ് ടിടിസി വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നതിന് പിന്നാലെ കാമുകന്‍ പറവൂര്‍ ആലങ്ങാട് പാനായിക്കുളം തോപ്പില്‍പറമ്പില്‍ റമീസിനെ (24) പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. റമീസിന്റെ വീട്ടില്‍ തന്നെ പൂട്ടിയിട്ട് ഉപദ്രവിച്ചുവെന്നും മതം മാറാന്‍ നിര്‍ബന്ധിച്ചുവെന്നുമാണ് കുറിപ്പിലുള്ളത്. റമീസില്‍ നിന്ന് നേരിട്ട അവഗണനയാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. മതം മാറാത്തതിന്റെ പേരില്‍ പെണ്‍കുട്ടി അവഗണന നേരിട്ടു. പോയി മരിച്ചോളാന്‍ റമീസ് പറഞ്ഞുവെന്നും പൊലീസ് പറഞ്ഞിരുന്നു. ആത്മഹത്യാപ്രേരണാക്കുറ്റം, ദേഹോപദ്രവമേല്‍പ്പിക്കല്‍, വിവാഹവാഗ്ദാനം നല്‍കി പീഡനം തുടങ്ങിയ കുറ്റങ്ങളാണ് റമീസിനെതിരെ ചുമത്തിയിരിക്കുന്നത്. റമീസ് പെണ്‍കുട്ടിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്ന് സഹോദരന്‍ വെളിപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha