ശക്തമായ മഴ ... 79-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന് മുന്നോടിയായി ഡല്‍ഹി സര്‍ക്കാര്‍ റൗസ് അവന്യൂവില്‍ നിന്ന് കൊണാട്ട് പ്ലേസിലേക്ക് സംഘടിപ്പിച്ച വാക്കത്തോണ്‍ കനത്ത മഴയെത്തുടര്‍ന്ന് റദ്ദാക്കി

ഡല്‍ഹിയില്‍ ശക്തമായ മഴ. എന്‍സിആറിന്റെ ചില ഭാഗങ്ങളിലും വ്യാഴാഴ്ച രാവിലെ കനത്ത മഴ പെയ്തു. വ്യാപക മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് കാലാവസ്ഥാ വകുപ്പ് പ്രദേശത്ത് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. പ്രധാന റോഡുകളും പാര്‍ക്കുകളും പോലും പൂര്‍ണ്ണമായും വെള്ളത്തിനടിയിലാണ്.
79-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന് മുന്നോടിയായി ഡല്‍ഹി സര്‍ക്കാര്‍ റൗസ് അവന്യൂവില്‍ നിന്ന് കൊണാട്ട് പ്ലേസിലേക്ക് സംഘടിപ്പിച്ച വാക്കത്തോണ്‍ കനത്ത മഴയെത്തുടര്‍ന്ന് റദ്ദാക്കിയിരിക്കുകയാണ്. സുബ്രതോ പാര്‍ക്കിലെ ഔട്ടര്‍ റിംഗ് റോഡിലും, റാവു തുല റാം മാര്‍ഗിലും വെള്ളക്കെട്ട് രൂപപ്പെട്ടു. തുടര്‍ന്ന് ഗതാഗത തടസം നേരിട്ടു. ജിടികെ ഡിപ്പോ, ജഹാംഗീര്‍പുരി, ആദര്‍ശ് നഗര്‍ എന്നിവിടങ്ങളില്‍ വെള്ളം കയറി.
പുലര്‍ച്ചെ രണ്ട് മണിയോടെ ആരംഭിച്ച മഴ രാവിലെ വരെ തുടര്‍ന്നിരുന്നു. അയനഗര്‍ (57.4 മി.മീ), പാലം (49.4 മി.മീ), മയൂര്‍ വിഹാര്‍ (17.5 മി.മീ), റിഡ്ജ് (17.4 മി.മീ) എന്നിവിടങ്ങളിലാണ് അധിക മഴ രേഖപ്പെടുത്തിയത്. ഡല്‍ഹിയില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റും ഇടിമിന്നലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ വകുപ്പ് .
https://www.facebook.com/Malayalivartha