ഉത്തരം മുട്ടി ട്രംപ് ഭരണകൂടം ; നയാരയെ ഞെക്കി കൊല്ലാൻ ശ്രമം ; സായിപ്പിന് സഹിക്കുന്നില്ല

മെയ് 7 മുതൽ മെയ് 10 വരെ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടന്ന 88 മണിക്കൂർ നീണ്ടു നിന്ന ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്ഥാന് അവരുടെ എഫ്-16 യുദ്ധവിമാനങ്ങൾ നഷ്ടപ്പെട്ടോ എന്ന ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം പറയാനാകെ വിഷമിച്ച് യുഎസ് പ്രതിരോധ മന്ത്രാലയം. ഇതോടെ യുഎസിന്റെ അഭിമാനമായ യുദ്ധജെറ്റായ എഫ് 16 വെടിവെച്ചിട്ടൂ എന്ന ഇന്ത്യയുടെ അവകാശവാദത്തെ സ്ഥിരീകരിക്കുകയാണ് അമേരിക്കയുടെ മൗനം. എന്‍ഡിടിവി എന്ന വാര്‍ത്താചാനല്‍ ആണ് യുഎസ് പ്രതിരോധ വകുപ്പിനോട് ചോദ്യം ചോദിച്ചത് . ഇതിന് മുന്‍പ് ബാലകോട്ട് ആക്രമണത്തിന് ശേഷം എഫ് 16 നഷ്ടപ്പെട്ടോ എന്ന ചോദ്യത്തിന് ഇല്ല എന്ന് മറുപടി പറഞ്ഞ അതേ യുഎസ് പ്രതിരോധ വകുപ്പാണ് ഇപ്പോള്‍ മൗനം പാലിക്കുന്നത്.
എഫ് 16 നഷ്ടപ്പെട്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നോ ഇല്ലെന്നോ മറുപടി പറയാതോ പാകിസ്ഥാനോട്ട് ചോദിക്കൂ എന്ന ഉത്തരം പറയുകയാണ് യുഎസ് പ്രതിരോധ വകുപ്പ്. പാകിസ്ഥാനും നേരത്തെ ഇതേക്കുറിച്ചുള്ള ചോദ്യത്തിന് ഒഴിഞ്ഞുമാറുകയാണ്. കഴിഞ്ഞ ദിവസം ഇന്ത്യന്‍ വ്യോമസേന എയര്‍ ചീഫ് മാര്‍ഷലാണ് ഓപ്പറേഷന്‍ സിന്ദൂര്‍ ആക്രമണത്തില്‍ തെക്ക് പടിഞ്ഞാറന്‍ പാകിസ്ഥാനിലെ വ്യോമബേസിലെ ഹംഗാറില്‍ കിടന്നിരുന്ന ഏതാനും എഫ് 16 യുദ്ധവിമാനങ്ങള്‍ നശിപ്പിക്കപ്പെട്ട കാര്യം വെളിപ്പെടുത്തിയത്.
പാകിസ്ഥാനുമായി അമേരിക്കയ്ക്ക് തങ്ങളുടെ എഫ്-16 വിമാനങ്ങളുടെ ശ്രേണിയെ കുറിച്ച് വിശദമായ കരാറുകളുണ്ട്. ഈ കരാറുകൾ പ്രകാരം, ടെക്നിക്കൽ സപ്പോർട്ട് ടീമുകൾ (TSTs) എന്നറിയപ്പെടുന്ന യുഎസ് കരാറുകാർ 24 മണിക്കൂറും പാകിസ്ഥാനിൽ നിലയുറപ്പിച്ചിരിക്കുന്നു. പാകിസ്ഥാന്റെ അമേരിക്കൻ നിർമ്മിത F-16 വിമാനങ്ങളുടെ ഉപയോഗം എല്ലായ്‌പ്പോഴും ട്രാക്ക് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യുക എന്നതാണ് അവരുടെ ജോലി. എത്ര ജെറ്റുകൾ പ്രവർത്തിക്കുന്നുണ്ടെന്നും, അവ എവിടെയാണെന്നും, അവ ഏത് അവസ്ഥയിലാണെന്നും യുഎസിന് എല്ലായ്പ്പോഴും കൃത്യമായി അറിയാമെന്ന് ഈ ക്രമീകരണം ഉറപ്പാക്കുന്നു. 2019-ൽ അമേരിക്കൻ ഉദ്യോഗസ്ഥർ പറഞ്ഞതിൽ നിന്ന് വ്യത്യസ്തമാണ് ഈ പുതിയ യുഎസ് പ്രതികരണം. ബാലകോട്ടിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് തൊട്ടുപിന്നാലെ, പാകിസ്ഥാന്റെ എല്ലാ എഫ്-16 വിമാനങ്ങളും എണ്ണിയിട്ടുണ്ടെന്നും അവയൊന്നും കാണാതായിട്ടില്ലെന്നും രണ്ട് മുതിർന്ന യുഎസ് പ്രതിരോധ ഉദ്യോഗസ്ഥരുടെ പ്രസ്താവനയെ ഫോറിൻ പോളിസി മാഗസിൻ ഉദ്ധരിച്ചു, ഇത് ഇന്ത്യ വെടിവച്ചിട്ടുവെന്ന ഇന്ത്യയുടെ വാദത്തിന് വിരുദ്ധമാണ്.
ഓപ്പറേഷൻ സിന്ദൂരിന് മൂന്ന് മാസങ്ങൾക്ക് ശേഷം, സ്ഥിതി വ്യത്യസ്തമാണെന്ന് ഇന്ത്യൻ അധികൃതർ വിശ്വസിക്കുന്നു. ഇന്ത്യൻ വിലയിരുത്തലുകൾ പ്രകാരം, പോരാട്ടത്തിനിടെ പാകിസ്ഥാൻ വ്യോമസേനയ്ക്ക് നിരവധി എഫ്-16 വിമാനങ്ങൾ നഷ്ടപ്പെട്ടു, ഒന്നുകിൽ ഇന്ത്യൻ വ്യോമസേനയുടെ (IAF) ആക്രമണങ്ങളിൽ നിലത്ത് നശിപ്പിക്കപ്പെട്ടു, അല്ലെങ്കിൽ വ്യോമാക്രമണത്തിൽ വെടിവച്ചു വീഴ്ത്തി.
വ്യോമസേനയുടെ ഗ്രൗണ്ട് സ്‌ട്രൈക്കുകളെക്കുറിച്ച് സംസാരിക്കുമ്പോൾ എയർ ചീഫ് മാർഷൽ എ.പി. സിംഗ് പറഞ്ഞു, “ഞങ്ങൾ ആക്രമിച്ച മൂന്ന് ഹാംഗറുകൾ: സുക്കൂർ - യുഎവി [ആളില്ലാത്ത വ്യോമ വാഹനം] ഹാംഗർ, എഇഡബ്ല്യു & സി [എയർബോൺ ഏർലി വാണിംഗ് ആൻഡ് കൺട്രോൾ എയർക്രാഫ്റ്റ്] യുടെ ഭോളാരി ഹാംഗർ, ജേക്കബാബാദ് - എഫ് -16 ഹാംഗർ. ആ എഇഡബ്ല്യു & സി ഹാംഗറിൽ കുറഞ്ഞത് ഒരു എഇഡബ്ല്യു & സിയും അറ്റകുറ്റപ്പണികളിലായിരുന്ന കുറച്ച് എഫ് -16 വിമാനങ്ങളും ഉണ്ടെന്ന് ഞങ്ങൾക്ക് സൂചനയുണ്ട്.”
യുദ്ധത്തിൽ ആറ് പാകിസ്ഥാൻ വിമാനങ്ങൾ വെടിവച്ചിട്ടതായി ഇന്ത്യൻ വ്യോമസേനയും അവകാശപ്പെടുന്നു: അഞ്ച് യുദ്ധവിമാനങ്ങളും ഒരു വലിയ വിമാനവും. അത് ഇലക്ട്രോണിക് ഇന്റലിജൻസ് (ELINT) അല്ലെങ്കിൽ AEW&C വിമാനമാകാം. എന്നിരുന്നാലും, നശിപ്പിക്കപ്പെട്ട കൃത്യമായ യുദ്ധവിമാനങ്ങളുടെ പേര് വ്യോമസേനാ മേധാവി നൽകിയിട്ടില്ല. ഈ അവകാശവാദങ്ങളെ പാകിസ്ഥാൻ ശക്തമായി തള്ളിക്കളഞ്ഞു. ഇരു രാജ്യങ്ങളുടെയും വിമാന ഇൻവെന്ററികളുടെ സ്വതന്ത്ര പരിശോധന അനുവദിക്കാൻ പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് ഇന്ത്യയെ വെല്ലുവിളിച്ചിരുന്നു. ഈ വിഷയത്തിൽ യുഎസ് മൗനം പാലിക്കുന്നത് ഇതാദ്യമല്ല. നേരത്തെ, എൻഡിടിവി ഇതേ ചോദ്യങ്ങളുമായി യുഎസ് പ്രതിരോധ വകുപ്പിന് വിവരാവകാശ നിയമ (എഫ്‌ഒഐഎ) അപേക്ഷ സമർപ്പിച്ചിരുന്നു. എഫ്‌ഒഐഎ യുഎസ് ഏജൻസികൾ പുതിയ വിവരങ്ങൾ സമാഹരിക്കാനോ നേരിട്ടുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാനോ ആവശ്യപ്പെടുന്നില്ല, നിലവിലുള്ള രേഖകൾ പുറത്തുവിടാൻ മാത്രമേ അത് അവരെ ബാധ്യസ്ഥരാക്കുന്നുള്ളൂ എന്നായിരുന്നു മറുപടി. പിന്നീട് പെന്റഗണിലേക്കും യുഎസ് പ്രതിരോധ സെക്രട്ടറിയുടെ പബ്ലിക് അഫയേഴ്‌സ് ഡിവിഷനിലേക്കും നടത്തിയ ചോദ്യങ്ങൾക്കും ഉത്തരം ലഭിച്ചില്ല. യുഎസ് ഔദ്യോഗികമായി മൗനം പാലിക്കുകയാണ്, ഇന്ത്യയും പാകിസ്ഥാനും സംഭവങ്ങളുടെ സ്വന്തം പതിപ്പുകളിൽ ഉറച്ചുനിൽക്കുന്നു.
പിന്നാലെ മറ്റൊരു സംഭവവികാസത്തിൽ ചൈനയിലേക്ക് ഡീസല്‍ അയച്ചിരിക്കുകയാണ് നയാര എനര്‍ജി.ഷ്യയുടെ ഉടമസ്ഥതയില്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന എണ്ണ സംസ്കരിക്കുന്ന, പെട്രോളും ഡീസലും ചില്ലറയായി വില്‍കുന്ന കമ്പനിയാണ് നയാര എനര്‍ജി. ഇന്ത്യയില്‍ ഏകദേശം 6750പെട്രോള്‍ ബങ്കുകള്‍ നയാരയ്‌ക്കുണ്ട്. റിലയന്‍സിന് പോലും ഇന്ത്യയില്‍ ആകെ 1972 പെട്രോള്‍ ബങ്കുകളേ ഉള്ളൂ. റിലയന്‍സിന് പിന്നില്‍, ഇന്ത്യയില്‍ എണ്ണ ശുദ്ധീകരിക്കുന്ന രണ്ടാമത്തെ വലിയ കമ്പനിയാണ് നയാര. എന്നാല്‍ ഈ കമ്പനിയെ ഇല്ലാതാക്കാന്‍ കരുക്കള്‍ നീക്കുകയാണ് യുഎസും യൂറോപ്യന്‍ യൂണിയനും. ഇതിനു തിരിച്ചടി നല്‍കി ചൈനയിലേക്ക് ഡീസല്‍ അയച്ചിരിക്കുകയാണ് നയാര എനര്‍ജി.2021ന് ശേഷമാണ് ഇതാദ്യമായി ചൈനയിലേക്ക് നയാര ചരക്ക് അയക്കുന്നത്.
റഷ്യയുടെ അസംസ്കൃത എണ്ണ ശുദ്ധീകരിക്കുക വഴിയും ശുദ്ധീകരിച്ച പെട്രോളും ഡീസലും വിറ്റഴിക്കുക വഴിയും റഷ്യയ്‌ക്ക് നല്ലൊരു വരുമാനം നയാര എനര്‍ജി നല്‍കുന്നുണ്ട്. ഇതിന്റെ കഴുത്തരിയാനാണ് യുഎസും യൂറോപ്യന്‍ യൂണിയനും ശ്രമിക്കുന്നത്. . ചൈനയുമായുള്ള ഇന്ത്യയുടെ നയതന്ത്രബന്ധം ശക്തിപ്പെടുന്നതിന്റെ ഉദാഹരണം കൂടിയാണ് ഈ ഡീസല്‍ ചരക്ക്കപ്പലിന്റെ ഇന്ത്യയില്‍ നിന്നും ചൈനയിലേക്കുള്ള യാത്ര.
ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന നയാര എനര്‍ജിയുടെ പ്രധാന ഉടമസ്ഥര്‍ റഷ്യന്‍ കമ്പനിയായ റോസ് നെഫ്റ്റ് ആണ്. വര്‍ഷത്തില്‍ രണ്ട് കോടി ടണ്‍ എണ്ണ ശുദ്ധീകരിക്കാനുള്ള ഫാക്ടറി നയാരക്ക് ഗുജറാത്തിലുണ്ട്. ഇന്ത്യ-റഷ്യ ഊഷ്മള ബന്ധത്തില്‍ വളര്‍ന്നതാണ് നയാര എനര്‍ജി. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഈ റഷ്യന്‍ ഊര്‍ജ്ജോല്‍പാദനകമ്പനി ഇന്ത്യയുടെ ആകെ എണ്ണയുല്‍പാദനത്തിന്റെ എട്ട് ശതമാനം നിര്‍മ്മിക്കുന്നു. ഇന്ത്യയില്‍ ആകെ വിറ്റഴിക്കുന്ന ചില്ലറ ഇന്ധനവില്‍പനയുടെ ഏഴ് ശതമാനവും നയാര എനര്‍ജിക്കാണ്.ഇത് പൂട്ടാൻ ആണ് അമേരിക്കയുടെയും യൂറോപ്യന്‍ യൂണിയന്റെയും ശ്രമം.
ഇപ്പോള്‍ 4,96000 ബാരല്‍ ഡീസല്‍ ആണ് ചരക്ക് കപ്പലില്‍ ഇന്ത്യയില്‍ നിന്നും ചൈനയിലേക്ക് നയാര എനര്‍ജി അയച്ചിരിക്കുന്നത്. ഗുജറാത്തിലുള്ള നയാരയുടെ വാഡിനാര്‍ ടെര്‍മിനലില്‍ നിന്നാണ് ഇഎം സെനിത് എന്ന ചരക്ക് കപ്പല്‍ ഡീസലുമായി പോയത്. യൂറോപ്യന്‍ യൂണിയന്‍ ഉപരോധം ഏര്‍പ്പെടുത്തുന്നതിന് തൊട്ടു മുന്‍പാണ് ഈ ചരക്ക് കപ്പല്‍ ഗുജറാത്ത് തീരത്ത് നിന്നും ചൈനയിലേക്ക് പോയത്.യൂറോപ്യന്‍ യൂണിയന്റെ ഉപരോധഅറിയിപ്പ് ജൂലായ് 18നാണ് ഇന്ത്യയ്‌ക്ക് ലഭിച്ചത്. ഇത് പ്രകാരം റഷ്യയുടെ അസംസ്കൃത എണ്ണയില്‍ നിന്നും ശുദ്ധീകരിച്ചെടുത്ത പെട്രോളോ ഡീസലോ ഇറക്കമതി ചെയ്യാന്‍ പാടില്ല. റഷ്യയുടെ അസംസ്കൃത എണ്ണ വാങ്ങുകയാണെങ്കില്‍ ബാരലിന് 46 ഡോളറേ നല്‍കാന്‍ പാടുള്ളൂ. അന്താരാഷ്‌ട്ര വിപണിയില്‍ എണ്ണ വില 65 ഡോളര്‍ വരെ വിലയുള്ളപ്പോഴാണിത് . അതായത് ഇത്രയും കുറഞ്ഞ വിലയില്‍ എണ്ണ വില്‍ക്കുക വഴി റഷ്യയുടെ ഇന്ധനശേഷി തകര്‍ക്കുകയാണ് ലക്ഷ്യം.
അതിനിടെ ജൂലായ് 28 മുതല്‍ മൈക്രോസോഫ്റ്റ് സോഫ്റ്റ് വെയറിലേക്കും ഡേറ്റയിലേക്കും പ്രവേശിക്കുന്നതില്‍ നിന്നും നയാരയെ വിലക്കിയിരിക്കുന്നു. കരാര്‍ കാലാവധി നിലനില്‍ക്കെയാണ് യുഎസ് സമ്മര്‍ദ്ദത്തിന്റെ ഫലമായി മൈക്രോസോഫ്റ്റ് നന്ദികേട് കാണിച്ചത്. ഇതിനെതിരെ കോടതിയെ സമീപിച്ചപ്പോള്‍ നയാരക്ക്അനുകൂലമായി വിധി വന്നതോടെ മൈക്രോസോഫ്റ്റ് അവരുടെ സേവനം പുനസ്ഥാപിച്ചിട്ടുണ്ട്.
യൂറോപ്യന്‍ യൂണിയന്റെ ഉപരോധത്തോടെ നയാര എനര്‍ജി കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുകയാണിപ്പോള്‍. ഉല്‍പന്നങ്ങള്‍ക്ക് വില കിട്ടുന്നില്ല. ഇനി ഉല്‍പന്നങ്ങള്‍ അയച്ചാല്‍ അത് ലക്ഷ്യസ്ഥാനത്ത് എത്തുമോ എന്ന് ഉറപ്പില്ല. വേണ്ടത്ര അസംസ്കൃത എണ്ണ കിട്ടാത്തതിനാല്‍ ഗുജറാത്തിലെ വാഡിനാറിലെ കൂറ്റന്‍ എണ്ണ ശുദ്ധീകരണശാലയുടെ പ്രവര്‍ത്തനം മന്ദീഭവിച്ചിരിക്കുന്നു. കേന്ദ്രസര്‍ക്കാരിനാകട്ടെ കാര്യമായി ഒന്നും ചെയ്യാനാകുന്നില്ല.
നയാര എനര്‍ജിയുടെ കുഴപ്പങ്ങള്‍ തുടങ്ങിയിട്ടേയുള്ളൂ. യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ഇനി എണ്ണ കയറ്റുമതി ചെയ്യാന്‍ നയാരയ്‌ക്ക് സാധിക്കില്ല. മാത്രമല്ല, റഷ്യയുടെ എണ്ണ വാങ്ങിയതിന്റെ പേരില്‍ സാമ്പത്തിക പിഴയും നയാരയുടെ മേല്‍ പതിച്ചേക്കാം. പല ഷിപ്പിംഗ് കമ്പനികളും നയാരയുടെ ഉല്‍പന്നങ്ങള്‍ എടുക്കുന്നതില്‍ നിന്നും പിന്‍വാങ്ങിയിരിക്കുന്നു. വൈകാതെ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ അടച്ചുപൂട്ടേണ്ടിവരും. ഇന്ത്യയില്‍ കുറഞ്ഞ വിലയില്‍ പെട്രോളും ഡീസലും നല്‍കിയിരുന്ന നയാരയുടെ പെട്രോള്‍ പമ്പുകള്‍ അടച്ചുപൂട്ടിയാല്‍ അത് ഇന്ത്യയിലെ സാധാരണക്കാരെ ബാധിക്കും.
ഇന്ത്യയിലെ ജനങ്ങള്‍ക്ക് വിലക്കുറവില്‍ പെട്രോളും ഡീസലും നല്‍കണമെന്ന പ്രതിബദ്ധത സര്‍ക്കാരിനുണ്ട്.ജനങ്ങളോടുള്ള ഈ പ്രതിബദ്ധത നിര്‍വ്വഹിക്കാന്‍ വിലക്കുറവില്‍ ലഭിക്കുന്ന എണ്ണ റഷ്യയുടെ കയ്യില്‍ നിന്നും ലഭിച്ചേ മതിയാവൂ എന്നതാണ് സ്ഥിതി. കൂടാതെ ഇന്ത്യയ്‌ക്ക് ആധുനികമായ ആയുധങ്ങളും പ്രതിരോധ സാങ്കേതികവിദ്യയും ഉദാരമായി നല്‍കുന്ന രാജ്യമാണ് റഷ്യ. ഇക്കാര്യത്തില്‍ പാശ്ചാത്യ രാജ്യങ്ങളേയോ അമേരിക്കയെയോ വിശ്വസിക്കാനാവില്ല. പാകിസ്ഥാനെതിരായ ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാനെ യുദ്ധവിമാനങ്ങളെയും മിസൈലുകളെയും വീഴ്‌ത്താന്‍ റഷ്യ നല്‍കിയ എസ് 400 എന്ന വ്യോമപ്രതിരോധസംവിധാനം നല്‍കിയ സഹായം ആഴത്തിലുള്ളതായിരുന്നു.
യൂറോപ്യന്‍ യൂണിയന്റെ ഉപരോധത്തോടെ നയാര എനര്‍ജി കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുകയാണിപ്പോള്‍. ഉല്‍പന്നങ്ങള്‍ക്ക് വില കിട്ടുന്നില്ല. ഇനി ഉല്‍പന്നങ്ങള്‍ അയച്ചാല്‍ അത് ലക്ഷ്യസ്ഥാനത്ത് എത്തുമോ എന്ന് ഉറപ്പില്ല. വേണ്ടത്ര അസംസ്കൃത എണ്ണ കിട്ടാത്തതിനാല്‍ ഗുജറാത്തിലെ വാഡിനാറിലെ കൂറ്റന്‍ എണ്ണ ശുദ്ധീകരണശാലയുടെ പ്രവര്‍ത്തനം മന്ദീഭവിച്ചിരിക്കുന്നു. കേന്ദ്രസര്‍ക്കാരിനാകട്ടെ കാര്യമായി ഒന്നും ചെയ്യാനാകുന്നില്ല. യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ഇനി എണ്ണ കയറ്റുമതി ചെയ്യാന്‍ നയാരയ്‌ക്ക് സാധിക്കില്ല. മാത്രമല്ല, റഷ്യയുടെ എണ്ണ വാങ്ങിയതിന്റെ പേരില്‍ സാമ്പത്തിക പിഴയും നയാരയുടെ മേല്‍ പതിച്ചേക്കാം. പല ഷിപ്പിംഗ് കമ്പനികളും നയാരയുടെ ഉല്‍പന്നങ്ങള്‍ എടുക്കുന്നതില്‍ നിന്നും പിന്‍വാങ്ങിയിരിക്കുന്നു. വൈകാതെ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ അടച്ചുപൂട്ടേണ്ടിവരും. ഇന്ത്യയില്‍ കുറഞ്ഞ വിലയില്‍ പെട്രോളും ഡീസലും നല്‍കിയിരുന്ന നയാരയുടെ പെട്രോള്‍ പമ്പുകള്‍ അടച്ചുപൂട്ടിയാല്‍ അത് ഇന്ത്യയിലെ സാധാരണക്കാരെ ബാധിക്കും.
https://www.facebook.com/Malayalivartha