രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്

പാലക്കാട് എം.എല്‍.എയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ മാങ്കൂട്ടത്തില്‍ യുവതികളുമായി നടത്തിയ ചാറ്റുകളുടെ കൂടുതല്‍ സ്‌ക്രീന്‍ഷോട്ടുകള്‍ പുറത്ത്. ആരോപണം ഉയര്‍ന്ന് മൂന്നാമത്തെ ദിവസമാണ് കൂടുതല്‍ ചാറ്റുകള്‍ പുറത്തുവന്നത്.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സ്‌ക്രീന്‍ഷോട്ടില്‍ ഒന്നില്‍, യുവതിയോട് 'വീട്ടില്‍ ആരെങ്കിലുമുണ്ടോ?' എന്ന് ചോദിക്കുന്നുണ്ട്. ഇല്ല എന്ന് യുവതി മറുപടി നല്‍കിയതോടെ 'കോണ്ടമില്ല വീട്ടിലേക്ക് വരട്ടെ' എന്ന് രാഹുല്‍ ചോദിക്കുന്നതും കാണാം. വേണ്ട എന്ന് യുവതി പറഞ്ഞതോടെ രാഹുല്‍ കോള്‍ ചെയ്തതാണ് സ്‌ക്രീന്‍ ഷോട്ടിലുള്ളത്.
രാഹുല്‍ ലൈംഗിക താല്‍പര്യത്തോടെ സമീപിച്ചെന്ന് ചൂണ്ടിക്കാട്ടി നിരവധി യുവതികളാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. രാഹുല്‍ ഗര്‍ഭഛിദ്രം നടത്താന്‍ പ്രേരിപ്പിച്ചതിന്റെയും ഇതിനായി മരുന്ന് കഴിക്കാന്‍ നിര്‍ബന്ധിക്കുന്നതിന്റെയും തെളിവുകളും പുറത്തുവന്നിരുന്നു. ഇതോടൊപ്പം ഒരു ട്രാന്‍സ് വുമണും രാഹുലിനെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു. റേപ്പ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് തന്നെ സമീപിച്ചതെന്ന് ട്രാന്‍സ് വുമണ്‍ വെളിപ്പെടുത്തുന്നു.
https://www.facebook.com/Malayalivartha