നാട്ടിലിറങ്ങിയ പുള്ളിപ്പുലിയെ ആക്രമിച്ച് തെരുവുനായ

തെരുവ് നായയും പുള്ളിപ്പുലിയും തമ്മില്‍ ഏറ്റുമുട്ടി രക്ഷയില്ലാതെ പുള്ളിപ്പുലി ഓടി രക്ഷപ്പെട്ടു. 300 മീറ്ററോളം പുള്ളിപ്പുലിയെ വലിച്ചിഴച്ചാണ് നായ ആക്രമിച്ചത്. മഹാരാഷ്ട്രയിലെ നാസിക്കിലാണ് സംഭവം. രണ്ട് മൃഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയിയില്‍ വൈറലാണ്.
വനത്തില്‍ നിന്ന് വഴി തെറ്റിയെത്തിയ പുള്ളിപ്പുലിയെയാണ് നായ ആക്രമിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. തിരിച്ച് പുള്ളിപ്പുലിയും നായയെ ആക്രമിച്ചെങ്കിലും നായയുടെ ശക്തിയെ പ്രതിരോധിക്കാന്‍ പുള്ളിപ്പുലിക്കായില്ല.
ഒടുവില്‍ ആക്രമണത്തെ നേരിടാന്‍ കഴിയാതെ പുള്ളിപ്പുലി സ്ഥലം വിട്ടു. പരിക്കേറ്റതിനെ തുടര്‍ന്ന് പുലി അടുത്തുള്ള വയലുകളിലോ മറ്റോ ഒളിച്ചിരിക്കുകയാണെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നുണ്ട്. പുലിയെ കണ്ടെത്താനുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha