കൊച്ചുള്ളൂരില്‍ പൊലീസുകാരനെ കുത്തിയ പ്രതി പിടിയില്‍....

തര്‍ക്കത്തിനൊടുവില്‍... കൊച്ചുള്ളൂരില്‍ പൊലീസുകാരനെ കുത്തിയ പ്രതി പിടിയിലായി. തിരുവനന്തപുരം പാറോട്ടുകോണം സ്വദേശി സജീവാണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയാണ് ഇയാള്‍ തിരുവനന്തപുരം വലിയതുറ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ മനുവിനെ (38) കുത്തിയത്.
മനുവിന്റെ മുഖത്തും നെഞ്ചിലും മുറിവേറ്റിട്ടുണ്ട്. നിലവില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് മനു.
മനുവിന്റെ വീടിന് മുന്നില്‍ ബൈക്ക് പാര്‍ക്ക് ചെയ്തതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്. മനുവിനെ കുത്തിയ പ്രതി സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. മെഡിക്കല്‍ കോളേജ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഒടുവില്‍ സജീവിനെ പിടികൂടാന്‍ കഴിഞ്ഞത്.
"
https://www.facebook.com/Malayalivartha























