ലോട്ടറി ടിക്കറ്റ് വില്‍പ്പനക്കാരനെ കബളിപ്പിച്ച് ടിക്കറ്റുമായി കടന്നു കളഞ്ഞ് യുവാവ്

തിരുവനന്തപുരത്ത് ലോട്ടറി ടിക്കറ്റ് വില്‍പ്പനക്കാരനെ കബളിപ്പിച്ച് ടിക്കറ്റുമായി കടന്നു. വിഴിഞ്ഞം പുളിവിള വീട്ടില്‍ റിയാസ് (35) ന്റെ കയ്യില്‍ നിന്നുമാണ് ബൈക്കിലെത്തിയ യുവാവ് ലോട്ടറി ടിക്കറ്റ് തട്ടിപ്പറിച്ച് കടന്നത്. വിഴിഞ്ഞം ഹാര്‍ബര്‍ റോഡ് കോസ്റ്റു ഗാര്‍ഡ് സ്റ്റേഷനു മുന്നില്‍ വച്ച് ഇന്നലെ രാവിലെയായിരുന്നു സംഭവം നടന്നത്.
ബൈക്കിലെത്തിയ യുവാവ് റിയാസിനോട് ലോട്ടറി ടിക്കറ്റ് വാങ്ങി നോക്കുകയും കയ്യിലുണ്ടായിരുന്ന ടിക്കറ്റുകളുടെ പണം ലോട്ടറി മൊത്ത വിതരണ കടയില്‍ ഏല്‍പ്പിക്കാമെന്ന് പറഞ്ഞ് ബൈക്ക് ഓടിച്ചു പോകുകയായിരുന്നുവെന്ന് പരാതിക്കാരന്‍ പറഞ്ഞു. നാട്ടുകാരുള്‍പ്പെടെ പിന്നാലെ പോയി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.
പിന്നാലെ ടിക്കറ്റുകള്‍ നഷ്ടപ്പെട്ടതായി വിഴിഞ്ഞം പൊലീസില്‍ പരാതി നല്‍കി. അമ്മയും ഭാര്യയും നാലു മക്കള്‍ അടങ്ങുന്ന കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗമായിരുന്നു ലോട്ടറി കച്ചവടം.
അസുഖ ബാധിതനായ റിയാസ് ഏതാനും ദിവസങ്ങള്‍ക്കു ശേഷം കടം വാങ്ങിയ ടിക്കറ്റ് വില്‍പ്പന നടത്തുന്നതിനിടെയാണ് കബളിപ്പിക്കപ്പെട്ടത്.
"
https://www.facebook.com/Malayalivartha























