Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സംസ്ഥാനത്ത് ഹെവി വാഹനങ്ങള്‍ക്ക് ബ്ലൈന്‍ഡ് സ്പോട്ട് മിറര്‍ നിര്‍ബന്ധമാക്കും...

25 AUGUST 2025 09:22 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് ഹെവി വാഹനങ്ങള്‍ക്ക് ബ്ലൈന്‍ഡ് സ്പോട്ട് മിറര്‍ നിര്‍ബന്ധമാക്കും. സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെയാണ് തീരുമാനം. കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്കും സ്‌കൂള്‍ വാഹനങ്ങള്‍ക്കും നിര്‍ദേശം ബാധകമായിരിക്കും . ഈ ഉത്തരവ് പ്രകാരം ഹെവി വാഹനങ്ങളുടെ ഇരുവശത്തും ബ്ലൈന്‍ഡ് സ്‌പോട്ട് മിററുകള്‍ ഘടിപ്പിക്കേണ്ടതാണ്.

ഡ്രൈവര്‍ക്ക് കാണാന്‍ കഴിയാത്ത ഭാഗങ്ങള്‍ ഈ മിററിലൂടെ കാണാന്‍ സാധിക്കും. ഇത് അപകടങ്ങള്‍ ഒഴിവാക്കാനും സഹായിക്കും. നിയമം പ്രാബല്യത്തില്‍ വന്നാല്‍ വാഹന പരിശോധനയില്‍ ബ്ലൈന്‍ഡ് സ്‌പോട്ട് മിററുകള്‍ ഇല്ലാത്ത വാഹനങ്ങള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുക്കും.

നിയമലംഘനത്തിന് പിഴയും ചുമത്തും. ഹെവി വാഹന ഡ്രൈവര്‍മാരുടെ ബ്ലൈന്‍ഡ് സ്പോട്ടുകളിലാണ് കൂടുതല്‍ അപകടങ്ങള്‍ നടന്നിട്ടുള്ളത് എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

ബ്ലൈന്‍ഡ് സ്പോട്ട് മിററിന്റെ ശരിയായ ഉപയോഗം സംബന്ധിച്ച് ഡ്രൈവര്‍മാര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് ബോധവത്കരണം നല്‍കണമെന്നും സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി നിര്‍ദേശിച്ചിരിക്കുകയാണ്. ഡ്രൈവിങ് സ്‌കൂളുകള്‍ ഇതേപ്പറ്റി പഠിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്.

അതേസമയം വാഹനം ഓടിക്കുമ്പോള്‍ ഡ്രൈവര്‍ക്ക് കാണാന്‍ കഴിയാത്ത ഭാഗങ്ങളാണ് ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍ . കാറുകള്‍, ട്രക്കുകള്‍, ബസുകള്‍ തുടങ്ങിയ വലിയ വാഹനങ്ങളില്‍ ഈ ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍ വളരെ വലുതായിരിക്കും. ഇത് റോഡില്‍ വലിയ അപകടങ്ങള്‍ക്ക് കാരണമാകാറുണ്ട്.

ഈ പ്രശ്‌നം പരിഹരിക്കാന്‍ സഹായിക്കുന്ന ഒന്നാണ് ബ്ലൈന്‍ഡ് സ്‌പോട്ട് മിററുകള്‍. സാധാരണ മിററുകള്‍ക്ക് പുറമെ വാഹനത്തിന്റെ സൈഡ് മിററുകളില്‍ ഘടിപ്പിക്കുന്ന ചെറുതും വളഞ്ഞതുമായ കോണ്‍വെക്‌സ് കണ്ണാടിയാണ് ബ്ലൈന്‍ഡ് സ്‌പോട്ട് മിറര്‍. ഈ മിററുകള്‍ കൂടുതല്‍ കാഴ്ചാപരിധി നല്‍കുന്നതുകൊണ്ട് ഡ്രൈവര്‍ക്ക് ബ്ലൈന്‍ഡ് സ്‌പോട്ടുകളില്‍ മറഞ്ഞിരിക്കുന്ന മറ്റ് വാഹനങ്ങളെയോ കാല്‍നടയാത്രക്കാരെയോ കാണാന്‍ കഴിയും.


ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍ കാരണം സംഭവിക്കാവുന്ന അപകടങ്ങള്‍ വലിയ അളവില്‍ കുറക്കാന്‍ സഹായിക്കുന്നു . വാഹനം ഒരു ലൈനില്‍ നിന്ന് മറ്റൊരു ലൈനിലേക്ക് മാറ്റുമ്പോള്‍, ബ്ലൈന്‍ഡ് സ്‌പോട്ടില്‍ വാഹനങ്ങളില്ലെന്ന് ഉറപ്പുവരുത്താന്‍ ഈ മിററുകള്‍ സഹായിക്കുന്നു.
ഇടുങ്ങിയ സ്ഥലങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്യുമ്പോള്‍ ബ്ലൈന്‍ഡ് സ്‌പോട്ട് മിററുകള്‍ വഴി പിന്നിലുള്ള വസ്തുക്കളെയും തടസ്സങ്ങളെയും വ്യക്തമായി കാണാനായി കഴിയും. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ടാൽ മാന്യന്മാർ, ചെറുപ്പക്കാർ; കാക്കി കണ്ടതും ഓടി... പിന്നാലെ പോലിസും , ഒടുവിൽ അറസ്റ്റിലായത് ചെറുപ്പക്കാരികളടക്കമുള്ള ലഹരി മാഫിയ സംഘത്തെ  (1 minute ago)

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും, അദാനിയുടെ ആളുകളും അവിടെ ഉണ്ടായിരുന്നു; അവരുമായി തയ്യാറാക്കിയ ഡീലാണ് ഇപ്പോൾ പുറത്തു വരുന്നത്, വിഴിഞ്ഞത്തെ MSCക്ക് വിൽക്കാൻ അനുവദിക്കില്ല; എം വി ​ഗോവിന്ദൻ  (12 minutes ago)

ഇടനിലക്കാരെ വെച്ച് കോടികൾ കൊടുത്ത് ആരെയും വശത്താക്കേണ്ട ഗതികേട് പാർട്ടിക്ക് ഇല്ല, സിനിമ വേഷധാരികളായ ചില രാഷ്ട്രീയക്കാർ ബിജെപിയെ വലിച്ചിഴയ്ക്കും; അമ്മ സംഘടന വിവാദത്തിൽ ഇടപെടാനില്ലെന്ന് എസ് സുരേഷ്  (24 minutes ago)

തിരുവനന്തപുരം ആര്യനാട് പൊലീസിനെ ആക്രമിച്ചത് സോഷ്യൽ മീഡിയ താരം.  (41 minutes ago)

"ഇവിടം തങ്ങളുടെ ജലാതിർത്തി" ഹോർമൂസിൽ ഇറാന്റെ ആ നീക്കം നടപ്പായാൽ വീണ്ടും യുദ്ധം!!!  (54 minutes ago)

കൈയ്യും കാലും പിടിച്ച് കെട്ടി ആസിഡ് കുടിപ്പിച്ച് കൊന്നു; ഭാര്യ നോക്കി നിൽക്കെ 23കാരനോട് മാതാപിതാക്കളുടെ കൊടുംക്രൂരത  (1 hour ago)

അബാക്കസ് അന്താരാഷ്ട്ര ഒളിമ്പ്യാഡിന്റെ ചരിത്രത്തിൽ ഇന്ത്യയ്ക്ക് പൊൻതിളക്കമേകി മലയാളി; അഭിമന്യു എസ്. ടി.  (1 hour ago)

അവരെന്നെ ആക്രമിച്ചു; സ്കൂളിൽ നടന്ന കൗൺസിലിങിനിടെ 13 വയസ്സുകാരിയുടെ പരാതി.. 6 പേർ കസ്റ്റഡിയിൽ.. വൈദ പരിശോധന ഫലം വന്നപ്പോൾ ട്വിസ്റ്റ്... പീഢന കഥ കാമുകനോട് കലിപ്പ് തീർക്കാൻ  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,07,600 രൂപ  (2 hours ago)

യു.എസിൻറെ 250-ാം വാർഷികത്തിൽ കുടിയേറ്റക്കാർക്കായി പ്രാർഥിച്ച് ലിയോ പതിന്നാലാമൻ മാർപാപ്പ  (2 hours ago)

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്നും കടലിൽ പോയ മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ച ബോട്ട് ശക്തമായ കാറ്റിലും മോശംകാലാവസ്ഥയിലും പെട്ട് മറിഞ്ഞു.... ആറ് മത്സ്യത്തൊഴിലാളികളെ കാണാതായി  (2 hours ago)

പി എസ് സി നിയമന തട്ടിപ്പ് ഫയലുകൾ മുക്കി; കുറുക്കനെ കാവൽ ഏൽപ്പിച്ചു, പിന്നിൽ പിണറായിയുടെ അതിബുദ്ധി  (2 hours ago)

നെഹ്റുട്രോഫി മത്സരത്തിനുള്ള വള്ളങ്ങളുടെ രജിസ്ട്രേഷൻ ആഗസ്ത്‌ ഒന്നിന്‌ ആരംഭിക്കും...  (3 hours ago)

പാർലമെന്റിന്റെ വർഷകാല സമ്മേളനം 20 മുതൽ ആഗസ്റ്റ് 13 വരെ നടത്തും... അനുമതി നൽകി രാഷ്ട്രപതി ദ്രൗപദി മുർമു  (3 hours ago)

ഒറ്റശേഖരമംഗലം മഹാദേവ ക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന എസ്.ബി.ഐയുടെ എ.ടി.എം കുത്തിത്തുറന്ന് കവർച്ചാശ്രമം...  (3 hours ago)

Malayali Vartha Recommends