രാഹുല്‍ മാങ്കൂട്ടത്തിനെ പാര്‍ലമെന്ററി പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു...രാഹുലിനെതിരെ ഉയര്‍ന്ന ആരോപണം അന്വേഷിക്കാന്‍ ഒരുസമിതിയെ നിയോഗിക്കാനും തീരുമാനം

രാഹുല്‍ മാങ്കൂട്ടത്തിനെ പാര്‍ലമെന്ററി പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. രാഹുലിനെതിരെ ഉയര്‍ന്ന ആരോപണം അന്വേഷിക്കാന്‍ ഒരുസമിതിയെ നിയോഗിക്കാനും തീരുമാനമായി. എംഎല്‍എ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് പ്രതിപക്ഷ നേതാവ് ഉള്‍പ്പടെ കടുത്ത നിലപാട് സ്വീകരിച്ചെങ്കിലും ഉപതെരഞ്ഞെടുപ്പ് ഭീതി മുന്നില്‍ കണ്ട് തീരുമാനം മാറ്റുകയായിരുന്നെന്നാണ് സൂചന. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയായി തുടരുന്നതാണ്.
പാര്‍ലമെന്ററി പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതോടെ 15ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ രാഹുല്‍ പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടി വരും. അതേസമയം നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാതെ രാഹുല്‍ അവധിയില്‍ പ്രവേശിക്കാന്‍ സാധ്യതയേറെയാണ്.
നേരത്തെ ആരോപണം ഉയര്‍ന്നതിന് പിന്നാലെ യുത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് രാഹുലിനെ മാറ്റിയിട്ടുണ്ടായിരുന്നു. അതിന് പിന്നാലെയാണ് പാര്‍ലമെന്ററി പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാനുള്ള തീരുമാനമുണ്ടായത്.
https://www.facebook.com/Malayalivartha