ഇന്ത്യയുടെ സ്വപ്ന ദൗത്യമായ ഗഗന്‍യാന്റെ നിര്‍ണായക പരീക്ഷണങ്ങളിലൊന്നില്‍ കൂടി വിജയം.

മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യയുടെ സ്വപ്ന ദൗത്യമായ ഗഗന്‍യാന്റെ നിര്‍ണായക പരീക്ഷണങ്ങളിലൊന്നില്‍ കൂടി വിജയം. ഗഗന്‍യാന്‍ ക്രൂ മൊഡ്യൂളിന്റെ മടക്കയാത്രയില്‍ സുരക്ഷ ഉറപ്പാക്കുന്ന ഇന്റര്‍ഗ്രേറ്റഡ് എയര്‍ ഡ്രോപ്പ് ടെസ്റ്റാണ് ഇന്നലെ നടത്തിയത്.
ക്രൂമൊഡ്യൂളിന്റെ വേഗത പാരച്യൂട്ടുകള്‍ ഉപയോഗിച്ച് ക്രമമായി കുറച്ചു കൊണ്ടുവരുന്നതാണിത്. ഗഗന്‍യാന്‍ പദ്ധതിയില്‍ ആത്മവിശ്വാസം നല്‍കുന്നതാണ് തദ്ദേശീയമായി വികസിപ്പിച്ച പാരച്യൂട്ടുകളുടെ വിജയം. ശീഹരിക്കോട്ടയില്‍ നിന്ന് ഗഗന്‍യാന്റെ ക്രൂമൊഡ്യൂള്‍ അമേരിക്കന്‍ നിര്‍മ്മിത ചിന്നൂക്ക് ഹെലികോപ്ടര്‍ ഉപയോഗിച്ച് ഉയര്‍ത്തി.
ബംഗാള്‍ ഉള്‍ക്കടലില്‍ മൂന്ന് കിലോമീറ്റര്‍ മുകളിലെത്തിച്ചശേഷം താഴേക്ക് ഇട്ടു. തുടര്‍ന്ന് ഒന്നിന് പിറകെ ഒന്നായി പാരച്യൂട്ടുകള്‍ കൃത്യമായ ഇടവേളകളില്‍ വിടര്‍ന്ന് സാവകാശം ക്രൂമൊഡ്യൂളിനെ കടലില്‍ എത്തിച്ചു. കോസ്റ്റ് ഗാര്‍ഡും നാവികസേനയും ചേര്‍ന്ന് ഇത് വീണ്ടെടുക്കുന്നതു വരെയായിരുന്നു പരീക്ഷണം.
എക്‌സ്ട്രാക്ഷന്‍, ഡ്രോഗ് ഷൂട്ട് തുറക്കല്‍, പ്രധാന പാരച്യൂട്ട് വിന്യസിക്കല്‍,? ലാന്‍ഡിംഗിന് മുമ്പ് വേഗത കുറയ്ക്കല്‍ എന്നിവയടക്കം സങ്കീര്‍ണമായ പ്രവര്‍ത്തനങ്ങളുടെ പരീക്ഷണം വിജയകരമായെന്ന് ഐ.എസ്.ആര്‍.ഒ വൃത്തങ്ങള്‍ . സുരക്ഷയടക്കം ഉറപ്പാക്കുന്നതിനായി പാരച്യൂട്ട് പരിശോധന, പാഡ് അബോര്‍ട്ട് പരീക്ഷണം, കടലില്‍ നിന്ന് വീണ്ടെടുക്കല്‍ പരിശീലനങ്ങള്‍ എന്നിവ ഇനിയും നടത്തും.
അതേസമയം ഡിസംബറിലാണ് ഗഗന്‍യാനിന്റെ ബഹിരാകാശ പരീക്ഷണങ്ങള്‍ തുടങ്ങുക. അതിനു മുന്നോടിയായുള്ള നിര്‍ണായക പരീക്ഷണമാണ് ഇന്നലെ പൂര്‍ത്തിയാക്കിയിട്ടുള്ളത്.
https://www.facebook.com/Malayalivartha