സങ്കടക്കാഴ്ചയായി... കാഞ്ഞിരപ്പള്ളി ആനക്കല്ലില്‍ ലോറിയിടിച്ച് സൈക്കിള്‍ യാത്രികന് ദാരുണാന്ത്യം...

കാഞ്ഞിരപ്പള്ളി ആനക്കല്ലില്‍ ലോറിയിടിച്ച് സൈക്കിള്‍ യാത്രികന് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി തുണ്ടിയില്‍ സജി ഡോമിനിക് ആണ് മരിച്ചത്.55 വയസായിരുന്നു. ഇന്ന് രാവിലെ ഏഴു മണിയോടെ ആയിരുന്നു സംഭവം നടന്നത്
കാഞ്ഞിരപ്പള്ളി -ഈരാറ്റുപേട്ട റോഡില്‍ ആനക്കല്ലില്‍ ഓഡിറ്റോറിയത്തിനു സമീപത്തു പ്രഭാത സവാരിക്ക് പോകുന്ന സജി സഞ്ചരിച്ച സൈക്കിളിന്റെ പിന്നില്‍ വന്ന് ലോറി ഇരിക്കുകയായിരുന്നു..
അപകടം നടന്ന ഉടന്‍ തന്നെ സജിയെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് പ്രഥമ ശുശ്രുഷ നല്‍കി 26 ആം മൈലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കാഞ്ഞിരപ്പള്ളി സെന്റ് മേരിസ് സ്‌കൂളിലെ മുന്‍ ജീവനക്കാരനായിരുന്നു അദ്ദേഹം.
"
https://www.facebook.com/Malayalivartha