സ്വര്‍ണമണിഞ്ഞ് എം ശ്രീശങ്കര്‍.... ദേശീയ ഇന്റര്‍ സ്റ്റേറ്റ് അത്ലറ്റിക് മീറ്റില്‍ പുരുഷന്മാരുടെ ലോങ്ജമ്പില്‍ 8.06 മീറ്റര്‍ ചാടിയാണ് നേട്ടം കൈവരിച്ചത്

തുടര്‍ച്ചയായി അഞ്ചാം മീറ്റിലും സ്വര്‍ണമണിഞ്ഞ് എം ശ്രീശങ്കര്‍. ദേശീയ ഇന്റര്‍ സ്റ്റേറ്റ് അത്ലറ്റിക് മീറ്റില്‍ പുരുഷന്മാരുടെ ലോങ്ജമ്പില്‍ 8.06 മീറ്റര്‍ ചാടിയാണ് നേട്ടം കൈവരിച്ചത്. ഇൗ സീസണില്‍ മൂന്നാം തവണയാണ് എട്ട് മീറ്റര്‍ മറികടന്നത്. ആദ്യ ചാട്ടം 7.85 മീറ്ററായിരുന്നു.
തുടര്‍ന്ന് 7.96 മീറ്റര്‍. മൂന്നാം ചാട്ടത്തിലാണ് സ്വര്‍ണദൂരം പിന്നിട്ടത്. തുടര്‍ന്ന് 7.80, 7.96, 7.86 മീറ്റര്‍ എന്നിങ്ങനെയാണ് ഇരുപത്തിയാറുകാരന്റെ പ്രകടനം. ലോക ചാമ്പ്യന്‍ഷിപ്പ് യോഗ്യതാദൂരമായ 8.27 മീറ്റര്‍ മറികടക്കാന്‍ കഴിഞ്ഞില്ല
12 താരങ്ങള്‍ അണിനിരന്ന മത്സരത്തില്‍ കര്‍ണാടകയുടെ എസ് ലോകേഷ് 7.71 മീറ്റര്‍ ചാടി വെള്ളി കരസ്ഥമാക്കി. 7.70 മീറ്റര്‍ കണ്ടെത്തിയ തമിഴ്നാടിന്റെ ആര്‍ സ്വാമിനാഥന്‍ മൂന്നാമതായി. രണ്ട് വര്‍ഷത്തെ ഇടവേളക്കുശേഷം കഴിഞ്ഞമാസം പുണെയില്‍ നടന്ന ഓപ്പണ്‍ മീറ്റില്‍ 8.05 മീറ്റര്‍ ചാടിയാണ് ശ്രീശങ്കര്‍ തിരിച്ചെത്തിയത്.
തുടര്‍ന്ന് പോര്‍ച്ചുഗലില്‍ നടന്ന മീറ്റില്‍ 7.75 മീറ്ററുമായി ഒന്നാമതെത്തി. കസാഖ്സ്ഥാനില്‍ നടന്ന ക്വസനോവ് സ്മാരക മീറ്റില്‍ 7.94 മീറ്റര്‍ ചാടി സ്വര്‍ണം സ്വന്തമാക്കി.
https://www.facebook.com/Malayalivartha