ഗുരുവായൂര്‍ ക്ഷേത്ര തീര്‍ത്ഥ കുളത്തില്‍ ആചാര ലംഘനം.... ക്ഷേത്രത്തില്‍ ഇന്ന് പുണ്യാഹവും ശുദ്ധികര്‍മങ്ങളും നടക്കും....

ക്ഷേത്രതീര്‍ഥക്കുളത്തില്‍ ആചാര ലംഘനം നടന്നതിനാല്‍ ക്ഷേത്രത്തില്‍ ചൊവ്വാഴ്ച പുണ്യാഹവും ശുദ്ധികര്‍മങ്ങളും നടക്കും. ഇതുമൂലം രാവിലെ അഞ്ചു മുതല്‍ ഉച്ചവരെ ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണമുണ്ടാകുമെന്ന് ദേവസ്വം .
പുണ്യാഹ കര്‍മങ്ങള്‍ക്കു ശേഷം വൈകുന്നേരമേ ദര്‍ശനം അനുവദിക്കൂ. കഴിഞ്ഞയാഴ്ച ക്ഷേത്രക്കുളത്തില്‍ അഹിന്ദു വനിത റീല്‍സ് ചിത്രീകരിച്ചിരുന്നു. ഇതേ തുടര്‍ന്നുള്ള അശുദ്ധി കാരണമാണ് ക്ഷേത്രത്തില്‍ ശുദ്ധി നടത്താന്‍ തീരുമാനിച്ചത്
. ആറു ദിവസത്തെ ശീവേലി ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ ആവര്‍ത്തിക്കാനാണ് തീരുമാനം. യുവതി റീല്‍സ് ചിത്രീകരിച്ചതിനെതിരേ ഗുരുവായൂര്‍ ദേവസ്വം പോലീസില്‍ പരാതി നല്‍കിയിരുന്നു.
അതേസമയം അഷ്ടമിരോഹിണിക്കു മുന്നോടിയായുള്ള നറുവെണ്ണ സമര്‍പ്പണത്തിന് 301 കുടങ്ങള്‍ ചൊവ്വാഴ്ച കൊണ്ടുവരും. പാത്രമംഗലത്തു നിന്ന് അലങ്കരിച്ച വാഹനത്തിലാണ് കുടങ്ങള്‍ എത്തിക്കുക. വൈകുന്നേരം അഞ്ചിന് മമ്മിയൂര്‍ ക്ഷേത്രസന്നിധിയില്‍ വരവേല്‍ക്കും.
തുടര്‍ന്ന് കൃഷ്ണ രാധമാരുടെയും നാമജപങ്ങളുടെയും അകമ്പടിയില്‍ കുടങ്ങള്‍ നായര്‍ സമാജം മന്ദിരത്തിലെ അഷ്ടമിരോഹിണി മണ്ഡപത്തിലേക്ക് മാറ്റും. സെപ്റ്റംബര്‍ മൂന്നിനാണ് നറുവെണ്ണ- ദ്രവ്യ സമര്‍പ്പണ ചടങ്ങ്. മമ്മിയൂര്‍ മഹാദേവനും മഹാവിഷ്ണുവിനും ദ്രവ്യ സമര്‍പ്പണം നടത്തിയശേഷം ശ്രീഗുരുവായൂരപ്പന് സമര്‍പ്പിക്കും.
വൈകുന്നേരം മമ്മിയൂര്‍ ക്ഷേത്രസന്നിധിയില്‍നിന്ന് പഞ്ചവാദ്യത്തിന്റെയും നാഗസ്വരത്തിന്റെയും അകമ്പടിയോടെ ഗുരുവായൂരിലേക്ക് സമര്‍പ്പണ ഘോഷയാത്ര. ഗുരുവായൂര്‍ അഷ്ടമിരോഹിണി ആഘോഷക്കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ചടങ്ങുകള്‍. ഭക്തര്‍ക്ക് ഉണ്ണിയപ്പം വിതരണം ചെയ്യും.
അതേസമയം ക്ഷേത്രത്തില്‍ ശുദ്ധിച്ചടങ്ങുകള്‍ കാരണം ദര്‍ശനനിയന്ത്രണമുണ്ടെങ്കിലും ചൊവ്വാഴ്ച കല്യാണങ്ങള്‍ക്ക് തടസ്സമുണ്ടാകില്ലെന്ന് ദേവസ്വം അറിയിച്ചു. ക്ഷേത്രനട തുറന്നിരിക്കുന്ന സമയങ്ങളില്‍ വിവാഹം നടത്താനുള്ള ക്രമീകരണങ്ങളൊരുക്കിയിട്ടുണ്ട്
"
https://www.facebook.com/Malayalivartha