ആര്‍പ്പുവിളികളുമായി... നെഹ്റുട്രോഫി വള്ളംകളി നാളെ

ഓളപ്പരപ്പിലെ ഒളിമ്പിക്സിന്റെ ആവേശത്തിമിര്‍പ്പില്‍ ആര്‍പ്പുവിളികളുമായി ആലപ്പുഴ. സ്റ്റാര്‍ട്ടിങ് പോയിന്റിലും ഫിനിഷിങ് പോയിന്റിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലേക്ക് . സ്റ്റാര്‍ട്ടിങ്, ഫിനിഷിങ് സംവിധാനങ്ങളുടെ ആദ്യഘട്ട പരീക്ഷണം പൂര്‍ത്തിയായി. വെള്ളി പകല്‍ അന്തിമ പരിശോധനയില്‍ കൃത്യത ഉറപ്പാക്കുന്നതാണ്.
ജില്ലാ കോടതി പാലം നിര്‍മാണം പുരോഗമിക്കുന്നതിനിടയിലും വിപുലമായ സംവിധാനങ്ങളാണ് നെഹ്റുട്രോഫി വള്ളംകളിക്കായി ഒരുക്കിയിരിക്കുന്നത്. ടിക്കറ്റ് വില്‍പ്പന തുടരുന്നു.
കനത്ത സുരക്ഷയിലാകും ശനിയാഴ്ച പുന്നമടയും സമീപ പ്രദേശങ്ങളും. ബോട്ടുകളില്‍ അനുവദനീയമായതിലും കൂടുതല്‍ ആളെ കയറ്റാനായി പാടില്ല. രാവിലെ ആറുമുതല്‍ ജില്ലാ കോടതി പാലം മുതല്‍ ഫിനിഷിങ് പോയിന്റ് വരെ കനാലിന്റെ ഇരുവശങ്ങളിലും ജലയാനങ്ങളുടെ പാര്‍ക്കിങ് നിരോധിച്ചിരിക്കുകയാണ്.ഗാലറികളിലേക്ക് പാസുള്ളവര്‍ക്ക് മാത്രമാകും പ്രവേശനം. ഇതിനായി ഫിനിഷിങ് പോയിന്റിലേക്കുള്ള റോഡില്‍ പ്രത്യേക ബാരിക്കേഡ് ഉണ്ടാകും. സിഡിറ്റ് തയ്യാറാക്കിയ ഹോളോഗ്രാം പതിച്ച ടിക്കറ്റുകളാണ് ഏര്‍പ്പെടുത്തിയത്.
അതേസമയം പകല്‍ 11ന് മത്സരങ്ങള്‍ ആരംഭിക്കും. ചെറുവള്ളങ്ങളുടെ ഹീറ്റ്സാണ് ആദ്യം. രണ്ടിന് ഉദ്ഘാടന സമ്മേളനത്തില്‍ മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുക്കും. ശേഷം ചുണ്ടന്‍വള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങളും ചെറുവള്ളങ്ങളുടെ ഫൈനലും. വൈകിട്ട് നാലിനാണ് ചുണ്ടന്‍വള്ളങ്ങളുടെ ഫൈനല്‍. വിവിധ വിഭാഗങ്ങളിലായി മാറ്റുരയ്ക്കുന്നത് 71 വള്ളമാണ്.
"
https://www.facebook.com/Malayalivartha