നാലംഗ സംഘം തട്ടിക്കൊണ്ടുപോയ ഡ്രൈവറെ കണ്ടെത്തി... സംഭവത്തില്‍ എട്ടുപേര്‍ കസ്റ്റഡിയില്‍

നാലംഗ സംഘം തട്ടിക്കൊണ്ടുപോയ ഡ്രൈവറെ കണ്ടെത്തി. കക്കാടംപൊയ്യിലെ രഹസ്യകേന്ദ്രത്തില്‍ നിന്നാണ് യുവാവിനെ കണ്ടെത്തിയത്. സംഭവത്തില്‍ എട്ട് പേരെ നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് .
പടിഞ്ഞാറത്തറ സ്വദേശിയായ റഹീസിനെയാണ് ഇന്നോവ കാറിലെത്തിയ സംഘം ഇന്ന് പുലര്‍ച്ചയോടെ ജവഹര്‍നഗര്‍ കോളനിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയത്.
കോളനിയിലെ താമസക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. സുഹൃത്തിനെ കാണാനാണ് റഹീസ് കോളനിയില്‍ എത്തിയത്. ഇയാള്‍ക്ക് സുഹൃത്തുക്കളുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ കാരണമാകാം തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസ് കരുതുന്നത്.
സിസിടിവി ദൃശ്യങ്ങളും വാഹനനമ്പരും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ കണ്ടെത്താന്‍ കഴിഞ്ഞത്.
https://www.facebook.com/Malayalivartha