കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി....ഒന്നാം ബ്ലോക്കിലെ തടവുകാരനില്‍ നിന്നാണ് ഫോണ്‍ പിടികൂടിയത്

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി. ഒന്നാം ബ്ലോക്കിലെ തടവുകാരനില്‍ നിന്നാണ് ഫോണ്‍ പിടികൂടിയത്.ആറ് മൊബൈല്‍ ഫോണുകളാണ് രണ്ടാഴ്ചക്കിടെ ജയിലില്‍ നിന്ന് പിടികൂടിയത് .
ഇന്നലെ വൈകുന്നേരം നടത്തിയ പരിശോധനയിലാണ് ഒന്നാം ബ്ലോക്കിലെ തടവുകാരനില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ പിടികൂടിയത്.ഇയാള്‍ ഫോണ്‍ ഉപയോഗിക്കുന്നതിനിടെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
അതേസമയം കഴിഞ്ഞദിവസം ജയിലിലെ മതില്‍ക്കെട്ടിനു പുറത്തുനിന്ന് മൊബൈല്‍ ഫോണും പുകയില ഉല്‍പന്നങ്ങളും ജയിലിനുള്ളിലേക്ക് എറിഞ്ഞു നല്‍കുന്നതിനിടെ ഒരാള്‍ പൊലീസ് പിടിയിലായിരുന്നു.
https://www.facebook.com/Malayalivartha