മഹാരാഷ്ട്രയില്‍ നാലു നില കെട്ടിടം തകര്‍ന്ന് വീണ് 17 പേര്‍ക്ക് ദാരുണാന്ത്യം.... നിരവധി പേര്‍ക്ക് പരുക്ക്

മഹാരാഷ്ട്രയില്‍ നാലു നില കെട്ടിടം തകര്‍ന്ന് വീണ് 17 പേര്‍ക്ക് ദാരുണാന്ത്യം.നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരെ വസായ് വിരാറിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വിരാര്‍ ഈസ്റ്റിലെ രമാഭായ് അപ്പാര്‍ട്ട്‌മെന്റിന്റെ ഒരു ഭാഗമാണ് തകര്‍ന്ന് വീണത്. വസായ് വിരാര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഫയര്‍ ഡിപ്പാര്‍ട്ട്മെന്റും ദേശീയ ദുരന്ത നിവാരണ സേനയും (എന്‍.ഡി.ആര്‍.എഫ്) രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്
രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. സംഭവത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അനുശോചനം അറിയിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.സംഭനവത്തില്‍ നിരവധി വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha