108 ആമ്പുലൻസിൽ ഇനി നേഴ്സിന്റെ സേവനം ലഭിക്കില്ല..യു ഡി എഫ് സർക്കാർ നടപ്പിലാക്കിയ കാരുണ്യപദ്ധതി നിർത്തിയവർ തന്നെയാണ് 108 ആമ്പുലൻസിന്റെ സേവനവും ഇല്ലാതാക്കിയത്...
പിണറായി സഖാവിന്റെ ഒരു ഭരണനേട്ടം കൂടി...108 ആമ്പുലൻസിൽ ഇനി നേഴ്സിന്റെ സേവനം ലഭിക്കില്ല.യു ഡി എഫ് സർക്കാർ നടപ്പിലാക്കിയ കാരുണ്യപദ്ധതി നിർത്തിയവർ തന്നെയാണ് 108 ആമ്പുലൻസിന്റെ സേവനവും ഇല്ലാതാക്കിയത്.സർക്കാർ പണം നൽകാനുണ്ടെന്ന പേരിലാണ് .സേവനം നിയന്ത്രിക്കാൻ കമ്പനി തീരുമാനിച്ചത്. നേഴ്സുമാർ ഉള്ളതു കൊണ്ടാണ് 108 ആമ്പുലൻസിൽ സഞ്ചരിക്കുന്ന രോഗികൾക്ക് പ്രാഥമിക ശുശ്രൂഷ ലഭിച്ച് ജീവൻ രക്ഷിക്കാൻ കഴിയുന്നത്. സംസ്ഥാനത്തെ 108 ആംബുലൻസ് നിലവിൽ നടത്തുന്ന ജിവികെ ഇഎംആർഐ കമ്പനിക്ക് സർക്കാർ നൽകാനുള്ള കുടിശിക 120 കോടി രൂപയാണ്. ടെൻഡർ അവസാനിപ്പിച്ച് കേരളത്തിൽ നിന്നു പോയാൽ ഈ തുക ഈടാക്കിയെടുക്കാൻ ബുദ്ധിമുട്ടുമെന്നതിനാലാണ് അടുത്ത അഞ്ചു വർഷത്തേക്ക് 224 കോടി രൂപ കുറവിൽ നടത്തിപ്പ് ഏറ്റെടുക്കാൻ ജിവികെ കമ്പനി മുന്നോട്ടു വന്നതെന്നാണു സൂചന. ജീവനക്കാരെ വെട്ടിക്കുറച്ചും ശമ്പളം കുറച്ചും ഈ നഷ്ടം നികത്താനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നാണു വിവരം. അതിനിടെ ടെൻഡർ രേഖകളിൽ വ്യാപകമായ മറച്ചുവയ്ക്കലും നടന്നിട്ടുണ്ടെന്ന ആരോപണം ഉയരുന്നുണ്ട്.കെഎംഎസ്‌സിഎൽ നിയോഗിച്ച സ്വകാര്യ കൺസൽറ്റൻസി നടത്തിയ സാങ്കേതിക പരിശോധനയിൽ മറ്റു സംസ്ഥാനങ്ങളിൽ ഇതേ കമ്പനികൾക്കെതിരെ നടപടിയെടുത്ത കാര്യം പരിഗണിച്ചില്ലെന്നാണ് സൂചന. 2019–24 ൽ 517 കോടി രൂപയ്ക്ക് ഏറ്റെടുത്തിരുന്ന ടെൻഡറാണ് ഇത്തവണ 293 കോടി രൂപയ്ക്ക് ജിവികെ ഇഎംആർഐ ക്വോട്ട് ചെയ്തിരിക്കുന്നത്. ഓരോ ആംബുലൻസിനും നഴ്സും ഡ്രൈവറും ഉണ്ടാകണമെന്നായിരുന്നു ചട്ടം. പുതിയ കരാർ പ്രകാരം ആംബുലൻസിൽ നഴ്സ് ഉണ്ടാവില്ല. ലൈഫ് സയൻസ് ബിരുദധാരി വേണം എന്നു മാത്രമാണ് നിബന്ധന. 23,000 രൂപയായിരുന്നു നഴ്സിന്റെ ശരാശരി ശമ്പളം. പരിശീലനം നൽകി പുതുതായി നിയമിക്കപ്പെടുന്ന ബിരുദധാരികൾക്ക് ശമ്പളം കുറവു നൽകിയാൽ മതിയാവും.ഇതുപോലെ നിലവിലുള്ള ഡ്രൈവർമാരും കോൾ സെന്ററിലെ ജീവനക്കാരും 5 വർഷത്തിലേറെ സേവനമുള്ളവരാണ്. 21,000, 18,000 രൂപ വീതമാണ് ഇവരുടെ ശരാശരി ശമ്പളം. ഇവരുടെ കരാർ അവസാനിപ്പിച്ചു പുതുതായി ആളുകളെ നിയമിക്കുന്നതോടെ ആ ചെലവും കുറയ്ക്കാനാണു പദ്ധതി. നിലവിലുള്ള ജീവനക്കാരെ തുടരാൻ അനുവദിക്കണമോ വേണ്ടയോ എന്നതു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം പുതുതായി കരാർ നേടുന്ന കമ്പനിക്കായിരിക്കും എന്ന വ്യവസ്ഥയും ടെൻഡറിൽ ചേർത്തിട്ടുണ്ട്. 40 വയസ്സു കഴിഞ്ഞവരെയും പരിഗണിക്കേണ്ടതില്ല. പിരിച്ചു വിടുന്ന ജീവനക്കാരുടെ വലിയ സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കുമായിരിക്കും ഇതു വഴിയൊരുക്കുകയെന്ന് ആരോഗ്യ രംഗത്തുള്ളവർ കരുതുന്നു. അവശ്യസർവീസ് ആയ ആംബുലൻസുകളുടെ സേവനം മുടങ്ങിയാൽ ജനകീയ പ്രതിഷേധത്തിനും വഴിവയ്ക്കും.ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് 108 ആംബുലന്‍സ് ഓപ്പറേറ്റ് ചെയ്യാനുള്ള പദ്ധതിയില്‍ നടന്നത് 250 കോടിയില്‍ പരം കോടി രൂപയുടെ കമ്മിഷന്‍ തട്ടിപ്പാണെന്ന് കഴിഞ്ഞ ദിവസമാണ് രമേശ് ചെന്നിത്തല ആരോപണം ഉന്നയിച്ചത്. 2019-24 കാലഘട്ടത്തില്‍ കാബിനറ്റിന്റെ പ്രത്യേക അനുമതിയോടെ 517 കോടി രൂപയ്ക്കാണ് 316 ആംബുലന്‍സുകളുടെ നടത്തിപ്പ് അഞ്ചു വര്‍ഷത്തേക്ക് സെക്കന്തരാബാദ് ആസ്ഥാനമായ ബഹുരാഷ്ട്ര കമ്പനിക്കു നല്‍കിയത്. എന്നാല്‍ ഇത്തവണ 2025-30 കാലഘട്ടത്തിലേക്ക് 335 ആംബുലന്‍സുകളുടെ നടത്തിപ്പിന് ഇതേ കമ്പനി ടെന്‍ഡര്‍ ചെയ്തിരിക്കുന്നത് 293 കോടി രൂപ മാത്രമാണ്. ചിലവ് വര്‍ധിച്ചിട്ടും കഴിഞ്ഞ തവണത്തേതിന്റെ പാതി തുകയില്‍ കൂടുതല്‍ ആംബുലന്‍സുകള്‍ ഓടിക്കാന്‍ കമ്പനിക്കു കഴിയുമെങ്കില്‍ 2019 ലെ പ്രത്യേക കാബിനറ്റ് അനുമതിയുടെ കമ്മിഷന്‍ ഗുണഭോക്താക്കള്‍ ആരൊക്കെയെന്ന് അന്വേഷിക്കണം . മുഖ്യമന്ത്രിക്കും അന്നത്തെ ആരോഗ്യ മന്ത്രിക്കും ഈ ഇടപാടില്‍ പങ്കുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. ഇതുസംബന്ധിച്ച രേഖകള്‍ രമേശ് പുറത്തു വിട്ടിട്ടുണ്ട്. തീവെട്ടിക്കൊള്ളയാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു നടന്നത്. സെക്കന്‍ഡരാബാദ് ആസ്ഥാനമായ ജിവികെ ഇഎംആര്‍ഐ എന്ന കമ്പനിക്കാണ് 2019 ല്‍ എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തി രണ്ടിരട്ടി തുകയ്ക്ക് കാബിനറ്റിന്റെ പ്രത്യേക അനുമതിയോടെ ഈ കരാര്‍ നല്‍കിയത്. ബഹുരാഷ്ട്ര ഗ്രൂപ്പായ ജിവികെ ഗ്രൂപ്പിന്റെ ഭാഗമാണ് ജിവികെ ഇഎംആര്‍ഐ. ആദ്യം ടെന്‍ഡര്‍ നല്‍കിയ രണ്ടു കമ്പനികളില്‍ ഒന്നിനെ അയോഗ്യമാക്കിയ ശേഷമായിരുന്നു ഈ പ്രത്യേക കാബിനറ്റ് നടപടി.2019 ല്‍ ആംബുലന്‍സ് നടത്തിപ്പിന് ടെന്‍ഡര്‍ കൊടുത്ത ജിവികെ ഇഎംആര്‍ഐ രേഖപ്പെടുത്തിയ തുക യാതൊരു സ്‌ക്രൂട്ടിനിയും കൂടാതെ കാബിനറ്റിനു മുമ്പാകെ വെച്ച് പ്രത്യേക അനുമതി നല്‍കുകയായിരുന്നു. ടെന്‍ഡര്‍ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയാണ് ഈ പ്രത്യേക അനുമതി നല്‍കിയത്. ഇതുമൂലം കുറഞ്ഞ പക്ഷം ഖജനാവിന് 250 കോടിയുടെ എങ്കിലും നഷ്ടമുണ്ടായിട്ടുണ്ട്. അന്ന് 316 ആംബുലന്‍സുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനാണ് 517 കോടി. എന്നാല്‍ ഇക്കുറി ടെന്‍ഡര്‍ പ്രക്രിയയില്‍ മറ്റു കമ്പനികളും പങ്കെടുത്ത് മത്സരം വന്നതോടെ 14 അഡ്വാന്‍സ് ലൈഫ് സപ്പോര്‍ട്ട ്ആംബുലന്‍സുകളും 6 നിയോനേറ്റല്‍ ആംബുലന്‍സുകളും അടക്കം 19 ആംബുലന്‍സുകള്‍ അധികമുണ്ടായിട്ടും ഈ കമ്പനി ക്വോട്ട് ചെയ്തത് 293 കോടി മാത്രം. ഇന്ധനവിലയിലും സ്െപയര്‍പാര്‍ട്‌സ് വിലയിലും അഞ്ചു വര്‍ഷം മുമ്പത്തേക്കാള്‍ ഏതാണ്ട് 30 ശതമാനം വര്‍ധനവും കൂടുതല്‍ ആംബുലന്‍സുകളും ഉണ്ടായിട്ടും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 43 ശതമാനം തുക കുറച്ചാണ് ഇപ്പോള്‍ ക്വോട്ട് ചെയ്തിരിക്കുന്നത്. ഒരു പദ്ധതിയുടെ മൊത്ത നടത്തിപ്പിന്റെ അത്രയും തന്നെ തുക കമ്മിഷന്‍ അടിക്കുന്ന പ്രവര്‍ത്തനമാണ് ഒന്നാം പിണറായി സര്‍ക്കാരും രണ്ടാം പിണറായി സര്‍്ക്കാരും നടത്തിക്കൊണ്ടിരിക്കുന്നത്.ആംബുലൻസ് നടത്തിപ്പിനുള്ള കരാറിൽ അത്ഭുതപ്പെടുത്തുന്ന കുറവുകൾ ഉണ്ടായത് പിന്നിൽ അഴിമതിയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം മുഖ്യമന്ത്രിയെയും മുൻ ആരോഗ്യ മന്ത്രിയെ കേന്ദ്രീകരിച്ചാണ് കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയും സതീശനും ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് ഇത്രയധികം തുക കൂടുതൽ കൊടുത്തത് കമ്മീഷനായി പോയെന്ന ഗുരുതരാരോപണമാണ് ഇവർ ഉന്നയിക്കുന്നത്. 2010 ൽ സികിൽസ കമ്പനി ഏറ്റെടുത്തപ്പോൾ ആയിരുന്നു ആദ്യമായി വിവാദം ഉണ്ടായത് കോൺഗ്രസ് നേതാവിന്റെ ബന്ധുക്കൾക്ക് വേണ്ടി വടിവിട്ട് ഇടപാടുകൾ ഉണ്ടായെന്ന് അന്ന് ഇടതുപക്ഷം ആരോപണം ഉന്നയിച്ചു പിന്നീട് 2013 - 15 കാലത്ത് ജീ വി കെ കമ്പനിയാണ് നടത്തിപ്പേറ്റെടുത്തത്. 15 മുതൽ നാല് വർഷം ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യവും കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ചേർന്ന് ആംബുലൻസ് നടത്തിയിരുന്നു. ഇക്കാലയളവിൽ വാഹനങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉണ്ടായി. നടത്തിപ്പ് ഏജൻസിക്കായി 2018 ടെൻഡർ ക്ഷണിച്ചു . ടർബോ, ബി.വി.ജി. കമ്പനികൾ ടെൻഡർ നൽകിയെങ്കിലും ടർബോക്യ സാങ്കേതിക യോഗ്യത നേടാനായില്ല. പിന്നീട് വിളിച്ച് ടെൻഡറിൽ ജി വി കെ മാത്രമാണ് പങ്കെടുത്തത്. ഇതിന് മന്ത്രിസഭയുടെ പ്രത്യേക അനുമതിയോടെ കരാർ നൽകുകയായിരുന്നു. മുമ്പ് നടത്തിപ്പ് സംബന്ധിച്ച് ഒരു പഠനവും നടത്തിയിട്ടില്ല എന്നാണ് ചെന്നിത്തലയുടെ ആരോപണം 250 കോടി രൂപയുടെ തീവെട്ടി കൊള്ളുകയാണ് ഈ പദ്ധതിയുടെ പേരിൽ കഴിഞ്ഞ സർക്കാർ നടത്തി എന്നും ചെന്നിത്തല പറഞ്ഞു.മുമ്പ് 108 നടത്തിയ കമ്പനിക്കെതിരെ സി ബി ഐ കുറ്റപത്രം നൽകിയിരുന്നു .108 ആംബുലൻസ് അഴിമതി കേസിൽ മുൻ കേന്ദ്രമന്ത്രി വയലാർ രവിയുടെ മകൻ രവി കൃഷ്ണയുൾപ്പെടെ മൂന്നു പേർക്കെതിരെ സിബിഐ കോടതിയിൽ കുറ്റപത്രം നൽകി. ആംബുലൻസ് സേവന കമ്പനിയായ സിഖിൽസയുടെ മുൻ ഡയറക്ടർ സ്വേത മംഗൽ, ജീവനക്കാരനായിരുന്ന അമിത് ആന്റണി അലക്സ് എന്നിവരും പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടു. രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ സച്ചിൻ പൈലറ്റ്, രാജസ്ഥാൻ മുൻ ആരോഗ്യമന്ത്രി എ.എ.ഖാൻ, മുൻ കേന്ദ്രമന്ത്രി പി.ചിദംബരത്തിന്റെ മകൻ കാർത്തി തുടങ്ങിയവർക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണെന്ന് സിബിഐ വ്യക്തമാക്കി. ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയവയാണ് പ്രതികൾക്കെതിരെ ആരോപിച്ചിട്ടുള്ള കുറ്റം. ആംബുലൻസ് നടത്തിപ്പു കരാർ സിഖിൽസയ്ക്കു ലഭിക്കാൻ ദേശീയ ഗ്രാമീണ ആരോഗ്യ പദ്ധതിയുടെ വ്യവസ്ഥകളിലും ടെൻഡർ മാനദണ്ഡങ്ങളിലും ഇളവു വരുത്തിയെന്നാണ് കേസ്. പ്രാഥമികാന്വേഷണത്തിൽ രണ്ടരക്കോടി രൂപയുടെ തിരിമറിയാണു കണ്ടെത്തിയിട്ടുള്ളത്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന ഷാഫി മേത്തറിന്റെ പേരും പ്രഥമ വിവര റിപ്പോർട്ടിലുണ്ടായിരുന്നു. ബിജെപി നേതാവും ജയ്പുർ മുൻ മേയറുമായ പങ്കജ് ജോഷി 2014ൽ നൽകിയ പരാതിയിൽ അശോക് നഗർ പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസ് 2015 ഓഗസ്റ്റ് 28നാണ് സിബിഐക്കു കൈമാറിയത്. ആരോപണവിധേയരുടെ നിരപരാധിത്വം നിയമനടപടികളിലൂടെ തെളിയിക്കുമെന്നു സിഖിൽസയുടെ സിഇഒ: നരേഷ് ജെയിൻ പറഞ്ഞു. ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തതാണെന്ന് എഫ്ഐആർ റജിസ്റ്റർ ചെയ്യപ്പെട്ടപ്പോൾ കമ്പനി വ്യക്തമാക്കിയിരുന്നു. സച്ചിനും കാർത്തിയും കമ്പനിയുടെ സ്വതന്ത്ര ഡയറക്ടർമാരായിരുന്നു. കാർത്തി 2012 ഫെബ്രുവരിയിലും സച്ചിൻ 2004 മാർച്ചിലും സ്ഥാനമൊഴിഞ്ഞു. ഇരുവരും കമ്പനിയിൽ പണം മുടക്കിയിട്ടില്ല. കമ്പനിയുടെ സ്ഥാപകരിലൊരാളായ ഷാഫിയും 2008ൽ ഡയറക്ടർ സ്ഥാനമൊഴിഞ്ഞതാണ്. കരാർ റദ്ദാക്കുകയല്ല, 2013 ൽ കാലാവധി അവസാനിക്കുകയാണുണ്ടായതെന്നും ആംബുലൻസുകളെല്ലാം മടക്കി നൽകിയിരുന്നുവെന്നും കമ്പനി വ്യക്തമാക്കി.കേസന്വേഷണത്തിനു മുന്നോടിയായി രവി കൃഷ്ണ ഉൾപ്പെടെ രണ്ടു ഡയറക്ടർമാരുടെ 11.57 കോടിയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡപ്പാർട്മെന്റ് ജപ്തി ചെയ്തിരുന്നു. സ്വികിറ്റ്സ ഹെൽത്ത് കെയർ ലിമിറ്റഡ് (സെഡ്എച്ച്എൽ) എന്ന സ്ഥാപനത്തിന്റെ ഡയറക്ടർമാരായ രവികൃഷ്ണ, സ്വേത മൻഗൽ എന്നിവരുടെ സ്വത്തുക്കളാണു ജപ്തി ചെയ്തത്. രാജസ്ഥാനിൽ അശോക് ഗെലോട്ട് മുഖ്യമന്ത്രിയായിരിക്കെയാണ് ആരോപണങ്ങളുടെ തുടക്കം.ബിജെപി സർക്കാർ അധികാരമേറ്റശേഷം ജയ്പൂർ മേയർ പങ്കജ് ജോഷി 2014 ജൂലൈ 31നു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു രാജസ്ഥാൻ പൊലീസ് കേസെടുത്തത്. 108 ആംബുലൻസ് സർവീസ് നടത്തിപ്പു ക്രമവിരുദ്ധമായി ഒരു കമ്പനിക്കു നൽകിയെന്നാണു കേസ്. ചെലവുകളിൽ കൃത്രിമം കാട്ടിയെന്നും പൊലീസ് എഫ്ഐആറിൽ പറയുന്നു. ജീ വി കെയും മറ്റ് സംസ്ഥാനങ്ങളിൽ ആരോപണം നേരിടുന്ന കമ്പനിയാണെന്ന് വാർത്തകളുണ്ട്. വയലാർ രവിയുടെ മകന്റെ കമ്പനിയെ ഇടതുമുന്നണി സർക്കാർ ഒഴിവാക്കിയത് അഴിമതിയുടെ പേരിലാണ്. എന്നാൽ അതിനു ശേഷമെത്തിയ കമ്പനികളും അഴിമതിയിൽ പിന്നാക്കം പോയില്ല. ആയിരക്കണക്കിന് രോഗികൾക്കാണ് 108 ന്റെ സേവനം ലഭിച്ചിട്ടുള്ളത് . 108 ൽ പ്രസവം വരെ നടന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതെല്ലാം സാധിക്കുന്നത് നഴ്സിന്റെ സഹായമുള്ളതു കൊണ്ടാണ്. എന്നാൽ നഴ്സ് ഇല്ലാതാകുന്നതോടെ സാധാരണ ആ ബുലൻസിന്റെ നിലവാരത്തിലേക്ക് 108 താഴും. അതോടെ 108 ന്റെ പണി കഴിയും. ഇത് സ്വകാര്യ ആമ്പുലൻസുകളെ സഹായിക്കാൻ കൂടി ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ്. അത്യാസന്ന നിലയിലുള്ള സാമ്പത്തിക ദാരിദ്ര്യം അനുഭവിക്കുന്നവരെ സഹായിക്കാനാണ് കഴിഞ്ഞ യു ഡി എഫ് സർക്കാർ കാരുണ്യ ബനവലന്റ് ഫണ്ട് നടപ്പിലാക്കിയത് .കെ എം മാണിയുടെ സംഭാവനയായിരുന്നു ഇത്.എന്നാൽ ഇതിനെയും പിണറായി സർക്കാർ ഇല്ലാതാക്കി. കാശില്ലെങ്കിൽ മരണം എന്ന നിലപാടാണ് കേരള സർക്കാർ പിന്തുടരുന്നത്. അതുകൊണ്ടാണ് 108 ആമ്പുലൻസിന്റെ കഴുത്തുത്തെരിച്ചു കൊന്നത്.അഞ്ചു വർഷം മുമ്പ് ഇതേ കമ്പനി ക്വാട്ട് ചെയ്ത തുകയുടെ പകുതിക്കാണ് ഇപ്പോൾ കരാർ നൽകിയിരിക്കുന്നത്. ഇതിൽ അഴിമതിയുണ്ടെന്ന് ചെന്നിത്തല പറയുന്നത് വെറുതെയല്ല.