ക്രൈംബ്രാഞ്ച് പ്രത്യേകസംഘം ആരോപണങ്ങളെല്ലാം വിശദമായി പരിശോധിക്കും..ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കടേഷ് മേല്‍നോട്ടം വഹിക്കും.. പെണ്‍കുട്ടി ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുക്കും..

ക്രൈംബ്രാഞ്ച് സംഘം രംഗത്ത് വന്ന സ്ഥിതിക്ക് ഇനിയങ്ങോട്ടുള്ള ദിവസം ഏറെ നിർണായകമാകും . രാഹുല്‍ മാങ്കൂട്ടത്തില്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നും നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയെന്നുമുള്ള പരാതികള്‍ അന്വേഷിക്കാനുള്ള ക്രൈംബ്രാഞ്ച് പ്രത്യേകസംഘം ആരോപണങ്ങളെല്ലാം വിശദമായി പരിശോധിക്കും. സൈബര്‍ വിഭാഗത്തില്‍ നിന്നുള്ള വിദഗ്ധന്‍, വനിതാ ഉദ്യോഗസ്ഥര്‍ എന്നിവരും സംഘത്തിലുണ്ടാകും.
ഇവരുടെ നേതൃത്വത്തില്‍ അതിജീവിതകളുടെ വിശദമായ മൊഴിയെടുക്കും. ക്രൈംബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് ഡിവൈഎസ്പി സി ബിനുകുമാറിനാണ് അന്വേഷണ ചുമതല. ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കടേഷ് മേല്‍നോട്ടം വഹിക്കും. പൊലീസ് മേധാവിക്ക് ലഭിച്ച ആറ് പരാതികള്‍ പരിശോധിച്ചപ്പോള്‍ ഗുരുതര കുറ്റകൃത്യങ്ങളാണെന്ന് ബോധ്യപ്പെട്ടിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
ലൈംഗികമായി പീഡിപ്പിച്ച ശേഷം ഗര്‍ഭഛിദ്രം നടത്താന്‍ രാഹുല്‍ നിര്‍ബന്ധിച്ച സംഭവത്തില്‍ പെണ്‍കുട്ടി ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുക്കും. ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയും മൂന്ന് യുവതികളുമാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രംഗത്ത് വന്നത്. ഒരു യുവതിയെ ഗര്‍ഭഛിദ്രത്തിന് ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖയും പുറത്തുവന്നിരുന്നു. റിപ്പോര്‍ട്ടര്‍ ടിവിയാണ് സുപ്രധാന തെളിവുകള്‍ പുറത്തുവിട്ടത്.
ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രത്യേകം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തും. ഇവരെ ക്രൈംബ്രാഞ്ച് തിരിച്ചറിഞ്ഞിട്ടുണ്ട്. രാഹുലിനെതിരെ ആരോപണമുന്നയിച്ച മറ്റ് രണ്ട് സ്ത്രീകളുടെയുംമൊഴി രേഖപ്പെടുത്താനായി ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കും. ഇരകളാക്കപ്പെട്ടവര്‍ പരാതി നല്‍കാതിരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് നടപടികള്‍ വേഗത്തിലാക്കുന്നതെന്ന് ദേശാഭിമാനി പറയുന്നു.
നിലവില്‍ അന്വേഷണ സംഘത്തിന്റെ കൈകളില്‍ യുവതികളുടെ പരാതികള്‍ ലഭിച്ചിട്ടില്ല. അതിജീവിതകള്‍ മൊഴി നല്‍കാന്‍ സന്നദ്ധത അറിയിച്ചതായാണ് വിവരമെന്നും അവര്‍ വിശദീകരിക്കുന്നു. തുടര്‍ന്ന് രാഹുലിനെയും അന്വേഷക സംഘം ചോദ്യം ചെയ്യും. അതിനിടെ ഇരകള്‍ മൊഴി നല്‍കിയില്ലെങ്കില്‍ എന്തു ചെയ്യുമെന്ന ചോദ്യവും ക്രൈംബ്രാഞ്ചിന് മുന്നിലുണ്ട്. വനിതാ ഉദ്യോഗസ്ഥന്മാര്‍ യുവതികളെ നേരിട്ട് കണ്ടാവും മൊഴി രേഖപ്പെടുത്തുക.
https://www.facebook.com/Malayalivartha