ഓണാഘോഷ പരിപാടിക്കിടെ ഡാന്‍സ് ചെയ്യുന്നതിനിടെ നിയമസഭാ ജീവനക്കാരന്‍ കുഴഞ്ഞു വീണു മരിച്ചു

നിയമസഭാ ജീവനക്കാരന്‍ ഓണാഘോഷ പരിപാടിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. നിയമസഭയില്‍ സീനിയര്‍ ഗ്രേഡ് ലൈബ്രേറിയനായ വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ജുനൈസ് അബ്ദുള്ള (46) ആണ് മരിച്ചത്.നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍തന്നെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നന്തന്‍കോാട് നളന്ദയിലെ സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സിലായിരുന്നു താമസം. മുന്‍ എം.എല്‍.എ പി.വി അന്‍വറിന്റെ പിഎ ആയിരുന്നു.
https://www.facebook.com/Malayalivartha