രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസില്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ പ്രത്യേക സംഘത്തെ നിയോഗിച്ചു

ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിര ഡി ജി പിക്ക് ഇമെയില്‍ വഴി പത്ത് പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ പ്രത്യേക സംഘത്തെ നിയോഗിക്കുകയായിരുന്നു.
രാഹുലിനെതിരെ പരാതി നല്‍കിയവരുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം ആരംഭിച്ചിട്ടുണ്ട്. പരാതിക്കാരനായ അഡ്വ. ഷിന്റോയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. മാദ്ധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ഷിന്റോ പരാതി നല്‍കിയത്. എന്നാല്‍ ഇത്തരം കേസുകളില്‍ ഇരയാക്കപ്പെട്ടവര്‍ തന്നെ പരാതി നല്‍കിയാല്‍ മാത്രമേ കേസ് നിലനില്‍ക്കുകയുള്ളൂ.
അന്വേഷണ സംഘം പുറത്തുവന്ന ശബ്ദരേഖകളുടെ ആധികാരികത പരിശോധിക്കും. ശേഷം ഈ ശബ്ദങ്ങളുടെ ഉടമകളെ കണ്ടെത്തി അവരുടെ മൊഴിയെടുക്കും. ഇവര്‍ നേരിട്ട് പരാതി നല്‍കിയാല്‍ മാത്രമേ അന്വേഷണസംഘത്തിന് മുന്നോട്ട് പോകാനാവൂ എന്നാണ് വിലയിരുത്തല്‍.
https://www.facebook.com/Malayalivartha