സ്‌കൂട്ടറില്‍ നിന്ന് റോഡില്‍ വീണ 24കാരന്റെ ദേഹത്ത് ബസ് കയറിയിറങ്ങി ദാരുണാന്ത്യം

നിയന്ത്രണം വിട്ട സ്‌കൂട്ടറില്‍ നിന്ന് വീണ യുവാവ് ബസ് കയറി മരിച്ചു. ആറാട്ടുപുഴ കോണിപ്പറമ്പില്‍ താജുദ്ദീന്‍ മുസ്‌ലിയാരുടെ മകന്‍ മിഥിലാജാണ് (24) മരിച്ചത്. തൃക്കുന്നപ്പുഴ വലിയഴിക്കല്‍ റോഡില്‍ കാര്‍ത്തിക ജംഗ്ഷന് സമീപം വൈകുന്നേരം ആറരയോടെയാണ് അപകടം നടന്നത്.
ആറാട്ടുപുഴ ഭാഗത്തേക്ക് സ്‌കൂട്ടറില്‍ പോകുമ്പോള്‍ മണ്ണില്‍ കയറി നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിയുകയായിരുന്നു. പിന്നാലെ റോഡിലേക്ക് തെറിച്ചുവീണ മിഥിലാജിന്റെ ദേഹത്തുകൂടി ഈ റൂട്ടില്‍ ഓടുന്ന പത്മം എന്ന സ്വകാര്യ ബസ് കയറി ഇറങ്ങുകയായിരുന്നു. ഉടന്‍ തന്നെ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആറാട്ടുപുഴ എ ആര്‍ സ്‌കൂട്ടര്‍ വര്‍ക്ക് ഷോപ്പിലെ ജോലിക്കാരനായിരുന്നു മിഥിലാജ്.
https://www.facebook.com/Malayalivartha