സമ്മേളനം തുറിപ്പ് ഗുലാന്‍.. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിലവില്‍ 6 പരാതികള്‍, കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി, പരാതിക്കാരില്‍ നിന്നും മൊഴിയെടുക്കുന്നു

ഈ മാസം പകുതിയോടെ നിയമസഭാ സമ്മേളനം നടക്കാനിരിക്കെ പരാതികള്‍ കൂടുന്നത് പ്രതിപക്ഷത്തിന് തിരിച്ചടി. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസില്‍ പരാതിക്കാരില്‍ നിന്നും ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുക്കാന്‍ തുടങ്ങി. സ്ത്രീകളെ പിന്തുടര്‍ന്ന് ശല്യം ചെയ്‌തെന്ന കേസിലാണ് നടപടി. പരാതിക്കാരില്‍ ഒരാളായ അഡ്വക്കേറ്റ് ഷിന്റോയില്‍ നിന്നും ക്രൈംബ്രാഞ്ച് മൊഴിയെടുത്തു. പൊലീസ് സ്വമേധയാ കേസെടുത്ത ശേഷമാണ് പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തുന്നത്. നിലവില്‍ ആറു പരാതികളാണ് ക്രൈംബ്രാഞ്ചിന് മുന്നിലുള്ളത്.
രാഹുലിനെതിരായ ആരോപണങ്ങളില്‍ ഫേസ്ബുക്ക് പോസ്റ്റിട്ട മാധ്യമപ്രവര്‍ത്തകരുടെയും മൊഴിയും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. ഇതുവരെ ആരോപണം ഉന്നയിച്ച സ്ത്രീകളാരും നേരിട്ട് പരാതിയുമായി മുന്നോട്ടു വന്നിട്ടില്ല. പരാതിക്കാര്‍ ഇരയെ കുറിച്ച് തെളിവുകള്‍ കൈമാറിയാല്‍ അവരുടെ മൊഴിയെടുക്കും. രാഹുലിനെതിരെ കേസെടുത്ത കാര്യം ക്രൈം ബ്രാഞ്ച് നിയമസഭ സ്പീക്കറുടെ ഓഫീസിനെ അറിയിച്ചു.
അതേസമയം രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍. ലൈംഗിക ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ ആരും ഇതുവരെ പരാതി കൊടുത്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുലിന് പിന്തുണ നല്‍കുന്നത്. അതേസമയം,വിശദീകരണം പോലും ചോദിക്കാതെ സസ്‌പെന്‍ഡ് ചെയ്തതിലെ അതൃപ്തിയിലാണ് എ ഗ്രൂപ്പ്. ഈ മാസം പതിനഞ്ചിന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ രാഹുല്‍ അവധിയെടുത്ത് മാറി നില്‍ക്കുന്നതാണ് വിഷയത്തില്‍ ഭരണപക്ഷത്തിന്റെ വായടിപ്പിക്കാന്‍ നല്ലതെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനെ അനുകൂലിക്കുന്നവരുടെ പക്ഷം.
എന്നാല്‍, സസ്‌പെന്‍ഷന് കൈപൊക്കിയവര്‍ പോലും സഭയില്‍ നിന്ന് രാഹുലിനെ വിലക്കാനാവില്ലെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയില്‍ വന്നാലും സമാന ആരോപണം നേരിടുന്നവരെ ചൂണ്ടി ഭരണപക്ഷത്തെ നേരിടാമെന്നാണ് വാദം.
രാഹുലിനെതിരെ ഇതുവരെ പരാതിയില്ലെന്നും നിയമസഭയില്‍ വരുന്നതില്‍ തടസ്സമില്ലെന്നും കെ മുരളീധരന്‍ വ്യക്തമാക്കി. ശരിയായ കോഴികള്‍ ഭരണപക്ഷത്തുണ്ടെന്നും കെ മുരളീധരന്‍ പരിഹസിച്ചു. അതേസമയം, രാഹുലിനെതിരായ ആരോപണങ്ങളെ ലഘൂകരിച്ച് കണ്ടാണ് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പിന്തുണ ആവര്‍ത്തിക്കുന്നത്. കടുത്ത നടപടിയാണ് രാഹുലിനെതിരെ എടുത്തതെന്നും മാറ്റി നിര്‍ത്തല്‍ തത്കാലത്തേക്കെന്നും യുഡിഎഫ് കണ്‍വീനര്‍ വ്യക്തമാക്കി. രാഹുല്‍ പങ്കെടുക്കാന്‍ തീരുമാനിച്ചാല്‍ സംരക്ഷണം നല്‍കേണ്ടത് നിയമസഭാ സെക്രട്ടേറിയറ്റിന്റെയും സര്‍ക്കാരിന്റെയും നിയമപരമായ ബാധ്യതയാണെന്ന് മുന്‍ മന്ത്രി കെസി ജോസഫും പ്രതികരിച്ചു.
രാഹുല്‍ മാങ്കൂട്ടത്തിലിനെ വെളുപ്പിച്ചെടുക്കാന്‍ കഴിയില്ലെന്നും രാഹുലിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്നുണ്ടെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു. മുകേഷിനെതിരെ വന്നത് പോലുള്ള പരാതിയല്ലെന്നും ഡിവൈഎഫ്‌ഐ ചൂണ്ടിക്കാട്ടി. മുകേഷിനെതിരെ പരാതി നല്‍കിയ ആള്‍ ഇപ്പോള്‍ ജയിലിലാണ്. രാഹുലിനെതിരെ ഉയര്‍ന്നത് സമാനതകളില്ലാത്ത ആരോപണമാണ്. ഇതെല്ലാം സാമാന്യവല്‍ക്കരിക്കാനുള്ള ശ്രമമാണ് യുഡിഎഫ് നടത്തുന്നത്. രാഹുലിനെതിരെ ജനപ്രതിരോധം ശക്തമായി ഉയരുമെന്നും രാഹുല്‍ വെറുക്കപ്പെട്ടവനായി മാറിയെന്നും വികെ സനോജ് പറഞ്ഞു. ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം ശക്തമായി തുടരുമെന്നും സനോജ് വ്യക്തമാക്കി.
രാഹുലിനെ വെളുപ്പിച്ചെടുക്കാന്‍ നീക്കം നടക്കുന്നുണ്ടെന്നും ഡിവൈഎഫ്‌ഐ പരിഹസിച്ചു. സിപിഐ നേതാവിന്റെ പോസ്റ്റിലാണ് ഡിവൈഎഫ്‌ഐയുടെ പരിഹാസം. രാഹുലിനെ വെളുപ്പിച്ച് എടുക്കാന്‍ സമൂഹമാധ്യമങ്ങളിലൂടെ പെയ്ഡ് പോസ്റ്റുകള്‍ ഇറക്കുന്നുവെന്ന് സനോജ് രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു. ഇടതുപക്ഷത്തു നിന്നും ആരെങ്കിലും രാഹുലിനെ അനുകൂലിച്ചിട്ടുണ്ടെങ്കില്‍ അത് വ്യക്തിപരമായ അഭിപ്രായം മാത്രമെന്നും സനോജ് പറഞ്ഞു.
അതേസമയം ആരോപണവിധേയനായ പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് നടി സീമ ജി നായര്‍രംഗത്തെത്തി. എവിടെയെങ്കിലും ഒരാള്‍ക്കായി വഴി തെറ്റില്ലെന്നും രണ്ട് പേരും തുല്യ പങ്കാളികളായിരിക്കുമെന്നും അവര്‍ പറഞ്ഞു. 'വര്‍ഷങ്ങളോളം ചാറ്റ് ചെയ്തും കൂട്ട് കൂടിയും രസിക്കും, പെട്ടെന്ന് ഒരു ദിവസം ഒരാള്‍ മാത്രം പ്രതി പട്ടികയില്‍ എത്തും. ഏതൊരാളില്‍ നിന്നും മോശം സമീപനം വന്നാല്‍ ആ സ്‌പോട്ടില്‍ പ്രതികരിക്കണം. വര്‍ഷങ്ങള്‍ കഴിഞ്ഞല്ല പ്രതികരിക്കേണ്ടത്. വര്‍ഷങ്ങളോളം എല്ലാം കൂട്ട് കൂടി ചെയ്തിട്ട് ഒരാള്‍ മാത്രം എല്ലാത്തിന്റെയും കുറ്റക്കാരന്‍ ആണ് എന്ന് പറയുന്നതിന്റെ ഔചിത്യബോധം മനസ്സിലാകുന്നില്ല' -നടി ഫേസ്ബുക് കുറിപ്പില്‍ പറഞ്ഞു.
'ഉഭയകക്ഷി ബന്ധത്തിലൂടെ നടക്കുന്ന അശ്ലീലങ്ങള്‍ക്ക് ഒരു പക്ഷം മാത്രം മറുപടി പറഞ്ഞാല്‍ മതിയോ? നീതി എന്ന് പറയുന്നത് രണ്ട് ഭാഗത്തിനും ലഭിക്കേണ്ടതാണ്. അനീതി ചെയ്തിട്ടുണ്ടെങ്കില്‍ രണ്ട് ഭാഗത്തും ബാധിക്കേണ്ടതുമാണ്. രാഹുലിനെതിരെ തിരിഞ്ഞവരുടെ ഫോണ്‍ പരിശോധിച്ചാല്‍, ഇതിലും വലുത് കിട്ടാന്‍ സാധ്യതയുണ്ട്. ഈ കേരളത്തില്‍ ശ്രദ്ധ പതിപ്പിക്കേണ്ട എത്രയോ വലിയ വിഷയങ്ങള്‍ വേറെ ഉണ്ട്. അതിലോട്ടൊന്നും പോകാതെ ഈയൊരു വിഷയം മാത്രം ഫോക്കസ് ചെയ്യുന്നവരെ കാണുമ്പോള്‍ പുച്ഛമാണ് തോന്നുന്നത്. കേസില്ലേല്‍ കേസ് ഉണ്ടാക്കും. അതിന് തെളിവുകളും ഉണ്ടാക്കും, എന്നിട്ട് അറസ്റ്റ് ചെയ്യും... എതിര്‍ ചേരിയിലെ തല വെട്ടി ചൂട് ചോര കുടിക്കാന്‍ കാത്ത് നില്‍ക്കുന്നവരുടെ ഇടയില്‍ നിങ്ങള്‍ പിടിച്ച് നില്‍ക്കുക.
41 വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ മുഖം മൂടിയണിഞ്ഞ നിരവധി ആള്‍ക്കാരെ ഞാന്‍ കണ്ടു, അതില്‍ ആണുങ്ങളും പെണ്ണുങ്ങളും ഉണ്ട്. എല്ലാത്തിനും കൂടെ നിന്നിട്ട് ചതിക്കല്‍ പ്രസ്ഥാനവുമായി നടക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. ഇതിലും വലുത് എന്തോ നിങ്ങളെ കാത്തിരിക്കുന്നു. മുന്‍ അനുഭവങ്ങള്‍ അതാണ്. എരിതീയില്‍ എണ്ണയൊഴിച്ച് തരാന്‍ കുറെ പേരുണ്ടാകും, അവരുടെ ഉദ്ദേശം അവരുടെ ലക്ഷ്യം കണ്ടെത്തുക എന്നുള്ളതാണ്. അത് കഴിഞ്ഞാല്‍ പിന്നെ അവര്‍ക്ക് നിങ്ങളെ ആവശ്യമില്ല.
തെരഞ്ഞെടുപ്പ് അടുത്തതിന്റെ വെടി പൊട്ടിക്കലുകള്‍ ആണ് ഇവിടെ നടക്കുന്നത്. രാഹുല്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണം. അത് തെറ്റ് ചെയ്‌തെങ്കില്‍ മാത്രമാണ്.. രാഹുല്‍ ഈശ്വറിനെ പോലുള്ള ചിലര്‍ രാഹുലിനെ സപ്പോര്‍ട്ട് ചെയ്യുന്നത് കാണുമ്പോള്‍ സന്തോഷമുണ്ട്. എതിര്‍ ചേരിയിലാണെങ്കിലും, അഭിപ്രായങ്ങള്‍ എതിര്‍ സ്വരത്തിലാണെങ്കിലും , ചിന്തകള്‍ എതിര്‍ദിശയിലാണെങ്കിലും ഒരു പ്രശ്‌നം വന്നപ്പോള്‍ രാഹുല്‍ ഈശ്വറിനെ പോലെ ചിലര്‍ നിങ്ങളുടെ കൂടെ നിന്നു. ഈ സമയവും കടന്നുപോകും രാഹുല്‍... നല്ലതിനായി കാത്തിരിക്കുക..' -സീമ ജി നായര്‍ പറഞ്ഞു.
ഫേസ്ബുക് കുറിപ്പിന്റെ പൂര്‍ണരൂപം:
പൊങ്കാല ഉണ്ടാവും എന്നറിഞ്ഞു കൊണ്ട് തന്നെയാണ് ഞാനിപ്പോ ഈ പോസ്റ്റ് ഇടുന്നത്...
കഴിഞ്ഞ ദിവസങ്ങളില്‍ ഒരു ജീവന്‍ രക്ഷിക്കാനുള്ള ഓട്ടത്തില്‍ ആയിരുന്നു... കമന്റ്‌ബോക്‌സ് ഓഫ് ചെയ്യുന്നില്ല.. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ.
രാഹുല്‍ മാങ്കൂട്ടത്തിന് എതിരെയുള്ള ചര്‍ച്ചകളും പ്രതിഷേധങ്ങളും ശക്തിപ്പെടുന്നത് കണ്ടിട്ട് എനിക്കോര്‍മ്മ വരുന്നത്, കുറച്ച് നാളുകള്‍ക്ക് മുന്നേ കേരളം കണ്ട ഏറ്റവും ജനകീയനായ ഒരു മുഖ്യമന്ത്രി ഏത് രീതിയില്‍ ഇവിടെ തേജോവധം ചെയ്യപ്പെട്ടു എന്നുള്ളതാണ്... നിഷ്പക്ഷമായി ചിന്തിക്കുന്നവര്‍ക്ക് ബോധ്യമുള്ള കാര്യമാണ്. തുടര്‍ ഭരണം ഉറപ്പായ സമയത്ത് തെരഞ്ഞെടുപ്പിന് തൊട്ടുമുന്നേ മകളുടെ പ്രായമുള്ള ഒരു സ്ത്രീയെയും ചേര്‍ത്ത് നട്ടാല്‍ കുരുക്കാത്ത, ഒരു 'നുണബോംബ്' ഇവിടെ പൊട്ടിക്കുകയുണ്ടായി. ആ സമയത്ത് ഉമ്മന്‍ ചാണ്ടി സാറും അദ്ദേഹത്തിന്റെ കുടുംബവും അനുഭവിച്ച വേദനയുടെ ആഴം അളക്കാന്‍ ആര്‍ക്കും കഴിയില്ല.
പിതൃതുല്യന്‍ എന്ന് പറഞ്ഞവര്‍ക്ക് അത് മാറ്റി പറയാന്‍ നിമിഷങ്ങള്‍ പോലും വേണ്ടി വന്നില്ല. ലൈംഗിക ചേഷ്ടകള്‍ക്ക് വിധേയമാക്കി എന്നും പറഞ്ഞ് ഡേറ്റും സമയവും വരെ പുറത്ത് വന്നു. സ്വന്തം അച്ഛന്റെ പ്രായമുള്ള ആ മനുഷ്യന്‍ തന്റെ സദാചാരത്തെ ചോദ്യം ചെയ്തതോടെ തളര്‍ന്നു പോയിക്കാണും... ഒരു മനുഷ്യനെ മാനസികമായി തകര്‍ക്കാനുള്ള ഏറ്റവും വലിയ ആയുധം അവരുടെ വ്യക്തിത്വം ഇല്ലാതാക്കുക എന്നുള്ളതാണ്.
കള്ളമൊഴിയുടെ അടിസ്ഥാനത്തില്‍ ഏറ്റവും വലിയ മാധ്യമവേട്ടയും അവഹേളനങ്ങളും കല്ലെറിയല്‍ വരെയും ഉണ്ടായി. ജനകീയനായ മുഖ്യമന്ത്രിയില്‍ നിന്നും ആഭാസനായ മുഖ്യമന്ത്രിയായി അദ്ദേഹത്തെ മാറ്റി. എല്ലാരും ചേര്‍ന്ന് അദ്ദേഹത്തെ വേട്ടയാടി. ഒരു സാധാരണക്കാരന് കിട്ടുന്ന നീതിപോലും കിട്ടാതെ അന്വേഷണ കമ്മീഷന് മുന്നില്‍ മണിക്കൂറുകള്‍ നീണ്ട ചോദ്യങ്ങള്‍ക്ക് നടുവില്‍ തളര്‍ന്നിരുന്നിട്ടുണ്ടാവും. അസുഖത്തിന്റെ കാഠിന്യത്തിനേക്കാളും ഉലഞ്ഞു പോയത് ഒരു കള്ളമൊഴിയുടെ അടിസ്ഥാനത്തില്‍ കൂട്ടം കൂടി ആക്രമിക്കപ്പെട്ടപ്പോള്‍ ആയിരിക്കും.
ഉമ്മന്‍ ചാണ്ടിസാറിന് എതിരെ മൊഴി കൊടുത്തവര്‍ സ്വന്തം ഇഷ്ടപ്രകാരം ആയിരിക്കില്ല അങ്ങനെ പറഞ്ഞിട്ടുണ്ടാവുക. ആരുടെയൊക്കെയോ സമ്മര്‍ദ്ദങ്ങള്‍ അതിന്റെ പിന്നില്‍ ഉണ്ടാവാം. ഉമ്മന്‍ ചാണ്ടി സാറിന്റെ മൃതദേഹവും വഹിച്ചു കൊണ്ടുളള വിലാപയാത്ര ദിവസങ്ങള്‍ പിന്നിടുമ്പോഴും ഞാന്‍ ടിവിയുടെ മുന്നില്‍ നിന്നും മാറാതെയിരുന്നു. അന്ന് എന്റെ മുന്നില്‍ ഉണ്ടായിരുന്ന ഒരു ചോദ്യം ആര് ജയിച്ചു ആര് തോറ്റു എന്നുള്ളതാണ്.
ചില പാര്‍ട്ടിയില്‍ ഞാന്‍ കണ്ടിട്ടുള്ളത് അവരവരുടെ പാര്‍ട്ടിക്കാര്‍, നേതാക്കന്മാര്‍, എം എല്‍ എ മാര്‍, മന്ത്രിമാര്‍, എന്തിന് വേറെ, സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലും എന്ത് വലിയ തെറ്റ് ചെയ്താലും 'അതിന് ന്യായീകരണങ്ങള്‍ ഏറെയാണ്'. സദാചാര മൂല്യങ്ങളെ കാറ്റില്‍ പറത്തി ഒരു കൂസലും ഇല്ലാതെയിരിക്കുന്നവര്‍ക്ക് ശക്തമായ കവചം തീര്‍ക്കാന്‍ അവര്‍ക്കറിയാം. അതിനെ ആരെങ്കിലും ചോദ്യം ചെയ്താല്‍, കള്ളം സത്യവും, സത്യം കള്ളവുമായി മാറാന്‍ നിമിഷങ്ങള്‍ മതി.
ഇവിടെ രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ഒരു പരാതിയും ഉണ്ടായിട്ടില്ല (സമ്മര്‍ദ്ദം ചെലുത്തി പരാതി എടുത്തു കൂടായ്കയില്ല. മുന്‍ അനുഭവങ്ങള്‍ അങ്ങനെയാണ്). എവിടെയെങ്കിലും ഒരാള്‍ക്കായി വഴി തെറ്റില്ല. തെറ്റുന്നു എങ്കില്‍ അതില്‍ രണ്ട് പേരും തുല്യ പങ്കാളികളായിരിക്കും. അപ്പോള്‍ ഒരു പക്ഷത്തെ മാത്രം എങ്ങനെ കുറ്റം പറയും? വര്‍ഷങ്ങളോളം ചാറ്റ് ചെയ്തും കൂട്ട് കൂടിയും രസിക്കും, പെട്ടെന്ന് ഒരു ദിവസം ഒരാള്‍ മാത്രം പ്രതി പട്ടികയില്‍ എത്തും. ഏതൊരാളില്‍ നിന്നും മോശം സമീപനം വന്നാല്‍ ആ സ്‌പോട്ടില്‍ പ്രതികരിക്കണം. വര്‍ഷങ്ങള്‍ കഴിഞ്ഞല്ല പ്രതികരിക്കേണ്ടത്. വര്‍ഷങ്ങളോളം എല്ലാം കൂട്ട് കൂടി ചെയ്തിട്ട് ഒരാള്‍ മാത്രം എല്ലാത്തിന്റെയും കുറ്റക്കാരന്‍ ആണ് എന്ന് പറയുന്നതിന്റെ ഔചിത്യബോധം മനസ്സിലാകുന്നില്ല.
ഉഭയകക്ഷി ബന്ധത്തിലൂടെ നടക്കുന്ന അശ്ലീലങ്ങള്‍ക്ക് ഒരു പക്ഷം മാത്രം മറുപടി പറഞ്ഞാല്‍ മതിയോ? നീതി എന്ന് പറയുന്നത് രണ്ട് ഭാഗത്തിനും ലഭിക്കേണ്ടതാണ്. അനീതി ചെയ്തിട്ടുണ്ടെങ്കില്‍ രണ്ട് ഭാഗത്തും ബാധിക്കേണ്ടതുമാണ്. രാഹുലിനെതിരെ തിരിഞ്ഞവരുടെ ഫോണ്‍ പരിശോധിച്ചാല്‍, ഇതിലും വലുത് കിട്ടാന്‍ സാധ്യതയുണ്ട്. ഈ കേരളത്തില്‍ ശ്രദ്ധ പതിപ്പിക്കേണ്ട എത്രയോ വലിയ വിഷയങ്ങള്‍ വേറെ ഉണ്ട്. അതിലോട്ടൊന്നും പോകാതെ ഈയൊരു വിഷയം മാത്രം ഫോക്കസ് ചെയ്യുന്നവരെ കാണുമ്പോള്‍ പുച്ഛമാണ് തോന്നുന്നത്. കേസില്ലേല്‍ കേസ് ഉണ്ടാക്കും. അതിന് തെളിവുകളും ഉണ്ടാക്കും, എന്നിട്ട് അറസ്റ്റ് ചെയ്യും... എതിര്‍ ചേരിയിലെ തല വെട്ടി ചൂട് ചോര കുടിക്കാന്‍ കാത്ത് നില്‍ക്കുന്നവരുടെ ഇടയില്‍ നിങ്ങള്‍ പിടിച്ച് നില്‍ക്കുക.
41 വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ മുഖം മൂടിയണിഞ്ഞ നിരവധി ആള്‍ക്കാരെ ഞാന്‍ കണ്ടു, അതില്‍ ആണുങ്ങളും പെണ്ണുങ്ങളും ഉണ്ട്. എല്ലാത്തിനും കൂടെ നിന്നിട്ട് ചതിക്കല്‍ പ്രസ്ഥാനവുമായി നടക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. ഇതിലും വലുത് എന്തോ നിങ്ങളെ കാത്തിരിക്കുന്നു. മുന്‍ അനുഭവങ്ങള്‍ അതാണ്. എരിതീയില്‍ എണ്ണയൊഴിച്ച് തരാന്‍ കുറെ പേരുണ്ടാകും, അവരുടെ ഉദ്ദേശം അവരുടെ ലക്ഷ്യം കണ്ടെത്തുക എന്നുള്ളതാണ്. അത് കഴിഞ്ഞാല്‍ പിന്നെ അവര്‍ക്ക് നിങ്ങളെ ആവശ്യമില്ല.
തെരഞ്ഞെടുപ്പ് അടുത്തതിന്റെ വെടി പൊട്ടിക്കലുകള്‍ ആണ് ഇവിടെ നടക്കുന്നത്. രാഹുല്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണം. അത് തെറ്റ് ചെയ്‌തെങ്കില്‍ മാത്രമാണ്.. രാഹുല്‍ ഈശ്വറിനെ പോലുള്ള ചിലര്‍ രാഹുലിനെ സപ്പോര്‍ട്ട് ചെയ്യുന്നത് കാണുമ്പോള്‍ സന്തോഷമുണ്ട്. എതിര്‍ ചേരിയിലാണെങ്കിലും, അഭിപ്രായങ്ങള്‍ എതിര്‍ സ്വരത്തിലാണെങ്കിലും , ചിന്തകള്‍ എതിര്‍ദിശയിലാണെങ്കിലും ഒരു പ്രശ്‌നം വന്നപ്പോള്‍ രാഹുല്‍ ഈശ്വറിനെ പോലെ ചിലര്‍ നിങ്ങളുടെ കൂടെ നിന്നു. ഈ സമയവും കടന്നുപോകും രാഹുല്‍... നല്ലതിനായി കാത്തിരിക്കുക..
അതേസമയം മാധ്യമ പ്രവര്‍ത്തക ലക്ഷ്മി പത്മയുടെ ഫേസ്ബുക്ക് പോസ്റ്റ് രാഹുല്‍ മാങ്കൂട്ടത്തിനാ വീണ്ടും കുരുക്കായി
ഞാന്‍ അവളെ കണ്ടു
രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ പുറത്ത് വന്ന ഓഡിയോ എല്ലാം വ്യാജം എന്നും അങ്ങനെ ഒരു പെണ്‍കുട്ടി ഇല്ല എന്നും അങ്ങനെ ഒരു ഗര്‍ഭച്ഛിദ്രമോ ഗര്‍ഭമോ പോലും ഇല്ല എന്നും പറയുന്നവരോട് ആണ് .അങ്ങനെ ഒരു പെണ്‍കുട്ടി ഉണ്ട് അവര്‍ വളരെ അധികം മാനസികാഘാതത്തില്‍ ആണ്.ആ ബന്ധത്തില്‍ നിന്നും അവരുടെ ബുദ്ധി അവരെ പിന്തിരിപ്പിക്കുന്നു എങ്കില്‍ കൂടിയും മനസ് ഇപ്പോഴും അയാളില്‍ കുടുങ്ങി കിടക്കുന്ന നിസ്സഹായ മാനസികാവസ്ഥയില്‍ ആണ് അവര്‍.
അശാസ്ത്രീയമായ ഗര്‍ഭഛിദ്രം തുടര്‍ ആരോഗ്യപ്രശ്‌നങ്ങള്‍.ചുറ്റും നടക്കുന്ന ഹൌ േവെമാശിഴ.ഇതിനൊക്കെ ഇടയില്‍ ആകെ പകച്ച് നില്‍ക്കുന്ന ഒരാളെ ആണ് ഞാന്‍ കണ്ടത്.മര്യാദക്ക് ഉറങ്ങിയിട്ടും ഭക്ഷണം കഴിച്ചിട്ടും ഒക്കെ പല നാളായ ഒരാള്‍
അപ്പോഴും ഇങ്ങനെ ഒരു കാര്യം പുറത്ത് വന്നത് വഴി സമൂഹത്തില്‍ കുറച്ചു സ്ത്രീകള്‍ എങ്കിലും ചതിക്കുഴികളില്‍ നിന്നും രക്ഷപ്പെടാന്‍ ഇടയാക്കുന്നു എങ്കില്‍ അതില്‍ ആശ്വാസം കണ്ടെത്തുകയാണ് അവര്‍
പരാതി കൊടുക്കണം എന്ന് പല ആവര്‍ത്തി ഒരു സഹോദരി എന്ന നിലയില്‍ അവരോട് പറഞ്ഞു.പക്ഷേ അങ്ങനെ ഒരു പരാതിയുമായി മുന്നോട്ട് പോകാന്‍ ഉള്ള മാനസികമായ കരുത്ത് അവള്‍ക്കോ ആ കുടുംബത്തിനോ ഇല്ല എന്നാണ് അവള്‍ പറഞ്ഞുകൊണ്ടേ ഇരിക്കുന്നത്.അവരുടെ ഐഡന്റിറ്റി വെളിയില്‍ വരുന്നതിനെ കുറിച്ചും വല്ലാതെ ആശങ്കയും ഉണ്ട്.
പുറത്ത് നമ്മള്‍ അറിഞ്ഞതിലും ഗുരുതരമാണ് യാഥാര്‍ത്ഥ്യങ്ങള്‍
ഞാന്‍ മനസ്സിലാക്കിയിടത്തോളം ഇരയാക്കപ്പെട്ട ആളുകളെ പോലും അയാള്‍ ഇപ്പോഴും മാനേജ് ചെയ്ത് കൊണ്ടിരിക്കുന്നു .അതിലേക്ക് ഒക്കെ അന്വേഷണം എത്തണം.
എന്ത് ഈ വിഷയത്തില്‍ എഴുതിയാലും വന്നുനിങ്ങള്‍ക്ക് അയാളില്‍ നിന്നും ദുരനുഭവം ഉണ്ടായോ എന്ന് ചൊറിയുന്ന ടീംസിനോട് എല്ലാര്‍വരോടും കൂടി പറയുന്നു.എന്നോട് അയാള്‍ വളരെ മാന്യമായാണ് ഇടപെട്ടിട്ടുള്ളത്.അതുകൊണ്ട് ആ ചോദ്യം ഇടയ്ക്കിടെ വേണ്ട
അവളെ കേട്ട് കഴിഞ്ഞപ്പോ പെണ്‍കുട്ടികള്‍ക്ക് പരാതിയുമായി മുന്നോട്ട് പോകാന്‍ കഴിയാത്ത സാമൂഹ്യ സാഹചര്യമാണല്ലോ നമ്മുടെ നാട്ടില്‍ എന്ന് തോന്നിപ്പോയി.സോഷ്യല്‍ മീഡിയ വഴി വേട്ടക്കാരനെ വെളുപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കിടെ എത്ര സ്ത്രീകള്‍ ചവിട്ടി മെതിക്കപ്പെടുന്നു.രാഷ്ട്രീയ നേട്ടങ്ങള്‍ക്കായുള്ള പലവിധ ചെളി വാരി എറിയലുകള്‍ വേറെ .സ്ത്രീകള്‍ക്കു തല ഉയര്‍ത്തിപിടിച്ച് ജീവിക്കാനുള്ള ഒരിടമായി നമ്മുടെ നാടിനെ മാറ്റണം എങ്കില്‍ കൂട്ടായ ശ്രമങ്ങള്‍ ആവശ്യം ഉണ്ട്.
ഇതിനിടയില്‍ ചില ടീംസിന്റെ പുതിയ കഥയും കേട്ടു.ഏതോ മാധ്യയ്മപ്രവര്‍ത്തക പരാതിയില്‍ നിന്ന് ആ ഇരയാക്കപ്പെട്ട പെണ്‍കുട്ടിയെ പിന്തിരിപ്പിച്ചെന്ന്.അങ്ങനെ ഒരു വിഷയം ഉണ്ടെങ്കില്‍ തെളിവ് സഹിതം പുറത്ത് വിടണം അത്തരം മാധ്യമപ്രവര്‍ത്തനം ഈ സമൂഹത്തിന് ആവശ്യമില്ല
എന്നാണ് ലക്ഷ്മി പത്മയുടെ ഫേസ്ബുക്ക് പോസ്റ്റ്
"
https://www.facebook.com/Malayalivartha