രാജ്യതലസ്ഥാനത്ത് കനത്തമഴ..യമുന നദിയിൽ ജലനിരപ്പ് ഉയർന്നതോടെ പ്രളയഭീഷണി.. തയ്യാറെടുപ്പുകൾ ഭരണകൂടം പൂർത്തിയാക്കി.. അതിർത്തിയിൽ വലിയ ഗതാഗതക്കുരുക്കിനും കാരണമായിട്ടുണ്ട്..

കേരളത്തിൽ മാത്രമല്ല രാജ്യതലസ്ഥാനത്ത് കനത്തമഴ. വളരെ അപകടം നിറഞ്ഞ അവസ്ഥയിലാണ് പോയിക്കൊണ്ടിരിക്കുന്നത് .യമുന നദിയിൽ ജലനിരപ്പ് ഉയർന്നതോടെ പ്രളയഭീഷണി മറികടക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ ഭരണകൂടം പൂർത്തിയാക്കി. ചൊവ്വാഴ്ചയും കനത്ത മഴയ്ക്കുള്ള സാധ്യതയാണ് നിലനിൽക്കുന്നത്.മഴ കനത്തതോടെ ഹത്നികുണ്ഡ് അണക്കെട്ടിലെ ജലനിരപ്പ് ഉയരുകയും വെള്ളം തുറന്നുവിടാൻ ആരംഭിക്കുകയും ചെയ്തു. ഇതോടെയാണ് യമുന നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നുതുടങ്ങിയത്.
അടുത്ത 32 മണിക്കൂറിനുള്ളിൽ കൂടുതൽ ജലം യമുന നദിയിലേക്ക് ഒഴുകിയെത്തും. ശക്തമായ മഴ നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രളയ സാധ്യത തള്ളികളയാനാകില്ല.തിങ്കളാഴ്ച രാത്രി പെയ്ത കനത്ത മഴയെത്തുടർന്ന് യമുന നദിയിലെ ജലനിരപ്പ് അപകട പരിധി കടന്നതോടെ ഡൽഹി-എൻസിആറിലെ വീടുകളിൽ വെള്ളം കയറി. വെള്ളപ്പൊക്കം ഡൽഹി-ഗുരുഗ്രാം അതിർത്തിയിൽ വലിയ ഗതാഗതക്കുരുക്കിനും കാരണമായിട്ടുണ്ട്.നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നുകൊണ്ടിരിക്കുന്നതിനാൽ
യമുനയുടെ തീരപ്രദേശങ്ങളിൽ താമസിക്കുന്ന ആളുകളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ തിങ്കളാഴ്ച അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. യമുനയിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ, ചൊവ്വാഴ്ച വൈകുന്നേരം 5 മണി മുതൽ പഴയ റെയിൽവേ പാലത്തിലൂടെയുള്ള ഗതാഗതം നിർത്തിവെക്കാൻ ഡൽഹി ദുരന്ത നിവാരണ അതോറിറ്റി (ഡിഡിഎംഎ) ഉത്തരവിട്ടിട്ടുണ്ട്. മോശം കാലാവസ്ഥയെ തുടർന്ന് തലസ്ഥാനത്ത് വിമാന സർവീസുകളും തടസ്സപ്പെടുന്നുണ്ട്.ചൊവ്വാഴ്ച രാവിലെ യമുന നദിയിലെ ജലനിരപ്പ് 205.75 മീറ്ററായി ഉയര്‍ന്ന് അപകടനില കടന്നതായി
ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. നദിയിലെ ജലനിരപ്പ് ഉയരുന്നത് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക സാധ്യത വര്‍ധിപ്പിച്ചിട്ടുണ്ട്.ഹരിയാനയില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്നുവിട്ടതാണ് ഡല്‍ഹിയില്‍ വെള്ളപ്പൊക്കത്തിന് കാരണമെന്നും റിപോര്‍ട്ടുകളുണ്ട്. യമുന നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാല്‍, ഇന്ന് വൈകുന്നേരത്തോടെ ജലനിരപ്പ് 206 മീറ്ററിലെത്തുമെന്നാണ് മുന്നറിയിപ്പ്. ജനങ്ങൾ എല്ലാവരും സൂക്ഷിക്കുക .
https://www.facebook.com/Malayalivartha