ആരും മറക്കാത്ത മുഖം, ഒടുവിൽ മാഞ്ഞു പോയി.. കൊല്ലൂർ മൂകാംബികയിലെ സൗപർണികാ നദിയിൽ, ശസ്ത വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫർ വസുധ ചക്രവർത്തിയെ, മരിച്ചനിലയിൽ കണ്ടെത്തി..

ഒരു തവണ കണ്ടാൽ ആരും മറക്കാത്ത മുഖം പ്രശസ്ത വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫർ വസുധ ചക്രവർത്തി . എന്നാൽ ഇപ്പോൾ വളരെ ദുഃഖകരമായ വാർത്തയാണ് പുറത്തു വരുന്നത് . കൊല്ലൂർ മൂകാംബികയിലെ സൗപർണികാ നദിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത് പ്രശസ്ത വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫർ വസുധ ചക്രവർത്തി (45). കഴിഞ്ഞമാസം 27ന് കാറിൽ കൊല്ലൂരിലെത്തിയ വസുധ നദിക്കരയിലേക്കു പോകുന്നത് നാട്ടുകാർ കണ്ടിരുന്നു.
മണിക്കൂറുകൾ കഴിഞ്ഞിട്ടും അനാഥമായിക്കിടക്കുന്ന കാർ ശ്രദ്ധയിൽപെട്ടതോടെ നടത്തിയ തിരച്ചിലിൽ പുഴയോട് ചേർന്നുള്ള പൊന്തക്കാട്ടിൽനിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.കോർപറേറ്റ് ജീവിതം അവസാനിപ്പിച്ച് ഫൊട്ടോഗ്രഫി പഠിച്ചെടുത്ത് വനത്തിലെ വസുധയുടെ ഏകാന്തവാസം ഏറെ ശ്രദ്ധനേടിയിരുന്നു. ബെംഗളൂരുവിലെ തിരക്കുകളിൽനിന്ന് തമിഴ്നാട് നീലഗിരി കല്ലട്ടിക്കുന്നിലെ കാട്ടിലേക്ക് അവർ ജീവിതം പറിച്ചുനട്ടു.
കിക്ക് ബോക്സിങ്, കരാട്ടെ എന്നിവയിലും പ്രാവീണ്യം തെളിയിച്ചിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫിയില്‍ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച ഫോട്ടോഗ്രാഫറായിരുന്നു വസുധ ചക്രവര്‍ത്തി. മുൻപ് പുറത്തു വന്ന ഒരു ഫോട്ടോ ഏറെ ശ്രദ്ധ നേടിയിരുന്നു . ഒരു ഫോട്ടോ ആയിരുന്നു കാരണം. ആ പൂച്ചക്കണ്ണുകൾ അത്രവേഗം മറക്കാനാവില്ലായിരുന്നു.വികാരമില്ലാതെ നമ്മൾ വായിച്ചുമറക്കുന്ന ആത്മഹത്യാ വാർത്തകളിൽ ഒന്ന്.
പൂച്ചക്കണ്ണും പേരും കണ്ടപ്പോൾ ഞെട്ടി -വസുധാ ചക്രവർത്തി. ഇന്ത്യയിലെ ആദ്യ വനിതാ വന്യജീവി ഫോട്ടോഗ്രാഫർമാരിൽ ഒരാൾ .കാടുമായി ഇഴുകിച്ചേര്‍ന്നുള്ള അവരുടെ ജീവിതവും ഏറെ വ്യത്യസ്തമായിരുന്നു. 2012-ല്‍ 'മാതൃഭൂമി യാത്ര' മാസികയിലും 'കാട്ടിലെ പെണ്‍കുട്ടി' എന്ന തലക്കെട്ടില്‍ വസുധ ചക്രവര്‍ത്തിയുടെ ജീവിതത്തെക്കുറിച്ചും വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫി രംഗത്തെ മികവിനെക്കുറിച്ചും ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.
വസുധ സ്വയം തിരഞ്ഞെടുത്തതായിരുന്നു കാട്ടിലെ ഏകാന്തവാസവും വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫിയും. വമ്പന്‍ കോര്‍പ്പറേറ്റ് ബാങ്കിലെ വലിയ ജോലി ഉപേക്ഷിച്ച് ബെംഗളൂരുവിലെ സുഖസൗകര്യങ്ങളില്‍നിന്ന് വിട്ടൊഴിഞ്ഞ് തമിഴ്‌നാട്ടിലെ നീലഗിരിയിലേക്കാണ് വസുധ ജീവിതം പറിച്ചുനട്ടത്.തിരക്ക് പിടിച്ച ജീവിതം എല്ലാം വേണ്ടായെന്നു തീരുമാനിച്ചതിന് ശേഷമാണ് വസുധ ചക്രവർത്തി ഇങ്ങനെയൊരു ഒറ്റപ്പെട്ട ജീവിതം തിരഞ്ഞെടുത്തത് .
https://www.facebook.com/Malayalivartha