തൃപ്പൂണിത്തുറയില്‍ അത്തച്ചമയ ഗ്രൗണ്ടിലെ അമ്യൂസ്മെന്റ് പാര്‍ക്കിലുണ്ടായ അപകടം... ആകാശ ഊഞ്ഞാല്‍ പ്രവര്‍ത്തിച്ചത് സുരക്ഷാ മുന്‍കരുതല്‍ ഇല്ലാതെയെന്ന് കണ്ടെത്തല്‍

തൃപ്പൂണിത്തുറയില്‍ അത്തച്ചമയ ഗ്രൗണ്ടിലെ അമ്യൂസ്മെന്റ് പാര്‍ക്കിലുണ്ടായ അപകടത്തില്‍ ആകാശ ഊഞ്ഞാല്‍ പ്രവര്‍ത്തിച്ചത് സുരക്ഷാ മുന്‍കരുതല്‍ ഇല്ലാതെയെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ഇരിപ്പിടത്തില്‍ വീഴാതെ തടഞ്ഞുനിര്‍ത്താനുള്ള ക്രോസ് ബാര്‍ ഊഞ്ഞാലില്‍ ഇല്ലായിരുന്നു. അപകടത്തില്‍ സുരക്ഷാവീഴ്ച പരിശോധിക്കുമെന്ന് നഗരസഭ അറിയിച്ചു.രാത്രി പത്തുമണിക്ക് ശേഷമായിരുന്നു അപകടമുണ്ടായത്.
ആകാശ ഊഞ്ഞാലില്‍ നിന്ന് വീണ് തൃപ്പൂണിത്തുറ സ്വദേശിയായ വിഷ്ണുവിന് പരിക്കേല്‍ക്കുകയായിരുന്നു. വിഷ്ണു ചികിത്സയില്‍ തുടരുന്നു. വിഷ്ണു സുഹൃത്തുക്കള്‍ക്കൊപ്പമാണ് ആകാശ ഊഞ്ഞാലില്‍ കയറാന്‍ എത്തിയത്. അപകടത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരുന്നു.
https://www.facebook.com/Malayalivartha