പാകിസ്ഥാന് താരം ആസിഫ് അലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

പാകിസ്ഥാന് ക്രക്കറ്റ് താരം ആസിഫ് അലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 2026ലെ ട്വന്റി20 ലോകകപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് പ്രഖ്യാപനം. സെപ്തംബര്‍ ഒന്നിന് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപനം അറിയിച്ചത്. അതേസമയം ആഭ്യന്തര ക്രിക്കറ്റിലും ഫ്രാഞ്ചൈസി ക്രിക്കറ്റിലും കളി തുടരും. 2022ലെ ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരെ നടന്ന മത്സരത്തിലായിരുന്നു ആസിഫ് അവസാനമായി പാകിസ്ഥാനു വേണ്ടി കളിച്ചത്.
'അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുകയാണ്. പാകിസ്ഥാന്‍ ജേഴ്‌സി ധരിക്കുക എന്നത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയായിരുന്നു. സ്വന്തം രാജ്യത്തെ പ്രതിനിധീകരിക്കാന്‍ സാധിച്ചതിലും അഭിമാനമുണ്ട്. എല്ലാവര്‍ക്കും നന്ദി അറിയിച്ചുകൊണ്ടാണ് ഞാന്‍ വിരമിക്കുന്നത്, ലോകമെമ്പാടുമുള്ള ആഭ്യന്തര, ലീഗ് ക്രിക്കറ്റ് ഫോര്‍മാറ്റുകള്‍ കളിച്ചുകൊണ്ട് യാത്ര തുടരും.' അലി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
നിരവധി അവിസ്മരണീയമായ പ്രകടനങ്ങള്‍ക്ക് അലിയുടെ കരിയര്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. 2021ലെ ട്വന്റി20 ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ പാകിസ്ഥാന് ജയിക്കാന്‍ 12 പന്തില്‍ നിന്ന് 24 റണ്‍സ് വേണ്ടിയിരുന്നപ്പോള്‍, കരീം ജനത്തിന്റെ അവസാന ഓവറില്‍ അലി നാല് സിക്‌സറുകളാണ് പറത്തിയത്. ഏഴ് പന്തില്‍ നിന്ന് 25 റണ്‍സാണ് നേടിയത്. ഒരു ഓവര്‍ ബാക്കി നില്‍ക്കെ വിജയം ഉറപ്പിച്ചു. സെമിഫൈനലിലേക്കുള്ള പാകിസ്ഥാന്റെ മുന്നേറ്റത്തില്‍ ആ ഇന്നിംഗ്‌സ് നിര്‍ണായകമായിരുന്നു.
തൊട്ടടുത്ത വര്‍ഷത്തെ ഏഷ്യാ കപ്പിലും അദ്ദേഹം മറ്റൊരു മിന്നുന്ന പ്രകടനം കാഴ്ചവച്ചു. അവസാന ഓവറില്‍ എട്ട് പന്തില്‍ നിന്ന് 16 റണ്‍സ് നേടി ഇന്ത്യയ്‌ക്കെതിരെ 182 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരാന്‍ പാകിസ്ഥാനെ സഹായിച്ചു.
2018 ഏപ്രിലില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന ട്വന്റി 20 മത്സരത്തിലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അലിയുടെ കരിയര്‍ തുടങ്ങുന്നത്. പാകിസ്ഥാന്‍ പ്രീമിയര്‍ ലീഗില്‍ ഇസ്ലാമാബാദ് യുണൈറ്റഡിനു വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചതിന് പിന്നാലെയായിരുന്നു അലി ട്വന്റി 20യില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് രണ്ട് മാസത്തിന് ശേഷമാണ് ഏകദിന ക്രിക്കറ്റിലും അദ്ദേഹം അരങ്ങേറ്റം കുറിച്ചത്.
https://www.facebook.com/Malayalivartha