മണ്ണാര്‍ക്കാട് ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് പുക ഉയര്‍ന്നു

മണ്ണാര്‍ക്കാട് അരിയൂരില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് പുക ഉയര്‍ന്നു. പുക ഉയര്‍ന്നതോടെ ബസില്‍ നിന്ന് ജീവനക്കാര്‍ ബസിലുണ്ടായിരുന്ന എല്ലാ യാത്രക്കാരെയും മാറ്റി. മണ്ണാര്‍ക്കാട് നിന്നും എടത്തനാട്ടുകരയ്ക്ക് പോകുന്ന എസ് എസ് ബ്രദേഴ്‌സ് എന്ന ബസ്സില്‍ നിന്നാണ് വലിയതോതില്‍ പുക ഉയര്‍ന്നത്.
ഇന്ന് രാവിലെ 11.30 ഓടെയാണ് അപകടം ഉണ്ടായത്. ബസിന്റെ പുറക് വശത്ത് നിന്നാണ് ആദ്യം പുക ഉയര്‍ന്നത്. പുക ഉയരുന്ന കാര്യം യാത്രക്കാരാണ് ബസ് ജീവനക്കാരെ അറിയിച്ചത്. ഉടന്‍ തന്നെ ബസ് നിറത്തി യാത്രക്കാരെ പുറത്ത് ഇറക്കി. പത്ത് മിനിറ്റ് നേരം ബസില്‍ നിന്ന് പുക ഉയര്‍ന്നു.
https://www.facebook.com/Malayalivartha