കനത്ത മഴ....ഡല്‍ഹി-ജയ്പുര്‍ ഹൈവേയില്‍ നാലുമണിക്കൂറിലധികം ഗതാഗതതടസ്സം

കനത്തമഴ വെള്ളക്കെട്ട് ഡല്‍ഹി-ജയ്പുര്‍ ഹൈവേയില്‍ നാലുമണിക്കൂറിലധികം ഗതാഗതതടസ്സം നേരിട്ടു. വൈകീട്ട് മൂന്നുമണി മുതല്‍ തുടങ്ങിയ കനത്തമഴയില്‍ നാടും നഗരവും മുങ്ങി. വാഹനങ്ങള്‍ക്ക് ഒരടിപോലും നീങ്ങാന്‍ കഴിയാത്തത്ര തടസ്സമാണ് അനുഭവപ്പെട്ടത്.
ഡല്‍ഹിയുടെ ഹൈടെക് നഗരമായ ഗുഡ്ഗാവില്‍ റെക്കോഡ് മഴയാണ് (100ാാ) ഇന്നലെ മാത്രം രേഖപ്പെടുത്തിയത്. കാലാവസ്ഥ മന്ത്രാലയം ഓറഞ്ച് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ടായിരുന്നു.
അടുത്ത ദിവസങ്ങളിലും കനത്ത മഴയുണ്ടാവുമെന്ന് ഗുഡ്ഗാവ് ദുരന്തനിവാരണ അതോറിറ്റിയുയെ അറിയിപ്പുണ്ട്.
"
https://www.facebook.com/Malayalivartha