ബിഗ് ബോസില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് ആര്?

ബിഗ് ബോസ് സീസണ്‍ 7ലെ മത്സരാര്‍ത്ഥികളുടെ പ്രതിഫലം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഈ സീസണില്‍ ഷോയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്നത് അവതാരകനായ മോഹന്‍ലാലിന് തന്നെയാണ്. 24 കോടി രൂപയാണ് മോഹന്‍ലാലിന് പ്രതിഫലമായി ലഭിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ആദ്യ സീസണില്‍ 12 കോടിയും കഴിഞ്ഞ സീസണില്‍ 18 കോടിയുമായിരുന്നു മോഹന്‍ലാലിന് നല്‍കിയത്.
മത്സരാര്‍ത്ഥികളില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം അനുമോള്‍ക്കാണ്. സീരിയല്‍ താരമായ അനുമോള്‍ക്ക് ഒരു ദിവസം നല്‍കുന്നത് 50000 രൂപയാണെന്നാണ് വിവരം. രേണു സുധിക്കും ഇതേ പ്രതിഫലമാണ് നല്‍കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ കത്തിനില്‍ക്കുമ്പോഴാണ് രേണു സുധിയെ ബിഗ് ബോസിലേക്ക് എത്തിക്കുന്നത്. എന്നാല്‍ ഇത്രയും പ്രതിഫലം നല്‍കിയിട്ടും അതിനനുസരിച്ചുള്ള കണ്ടന്റ് രേണു സുധി നല്‍കുന്നില്ലെന്നും വിമര്‍ശനമുണ്ട്.
നടന്‍ അപ്പാനി ശരതിനും സീരിയല്‍ താരം ഷാനവാസ് ഷാനുവിനും 35000 രൂപയാണ് പ്രതിദിന പ്രതിഫലം. മോഡലും സംരംഭകയുമായ ജിസേലിന്റെ ബിഗ് ബോസ് പ്രതിഫലം 30000 രൂപയുമാണ്. നടി ബിന്നി സെബാസ്റ്റ്യന് 25000, പുറത്തായ മുന്‍ഷി രഞ്ജിത്തിന് 15000 രൂപ എന്നിങ്ങനെയാണ് പ്രതിഫലം.
https://www.facebook.com/Malayalivartha