ഇന്ന് തിരുവോണം.... ലോകമെമ്പാടുമുള്ള മലയാളികള്‍ ഓണത്തെ വരവേല്ക്കുന്നു... പൂക്കളം ഒരുക്കി പുത്തന്‍ വസ്ത്രങ്ങള്‍ അണിഞ്ഞ് സദ്യവട്ടങ്ങള്‍ ഒരുക്കുന്നതിന്റെ തിരക്കിലേക്ക്... പ്രിയ പ്രേക്ഷകര്‍ക്ക് മലയാളി വാര്‍ത്തയുടെ ഓണാശംസകള്‍

ഉത്രാടപ്പാച്ചിലിനുശേഷം തിരുവോണത്തെ വരവേല്‍ക്കാനൊരുങ്ങി മലയാളികള്‍. ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഇന്ന് പൊന്നിന്‍ തിരുവോണം. പൂക്കളം ഒരുക്കി, പുത്തന്‍ വസ്ത്രങ്ങള്‍ അണിഞ്ഞ് സദ്യവട്ടങ്ങള്‍ ഒരുക്കുന്നതിന്റെ തിരക്കിലേക്ക് ഒരോ വീടുകള്‍ പ്രവേശിച്ച് കഴിഞ്ഞു. ഓണത്തോട് അനുബന്ധിച്ച ഒരുക്കിയിരിക്കുന്ന കലാ-കായിക പരിപാടികള്‍ക്ക് പലയിടത്തും ഉച്ചക്ക് ശേഷമാകും തുടക്കമാകുക. വൈകുന്നേരം തുടങ്ങുന്ന ആഘോഷ പരിപാടികള്‍ അര്‍ധരാത്രി വരെ നീളും. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓഫീസുകളിലും മറ്റുമൊക്കെ കഴിഞ്ഞ ദിവസങ്ങളില്‍ വിപുലമായ രീതിയില്‍ ഓണാഘോഷ പരിപാടികള്‍ നടന്നു കഴിഞ്ഞു.
അത്തം ഒന്ന് മുതല്‍ തുടങ്ങിയ ഒരുക്കങ്ങള്‍ പത്താം നാളായ തിരുവോണ ദിനത്തില്‍ മഹാബാലിയുടെ വരവോടെയാണ് അവസാനിക്കുന്നത്.
അത്തം മുതല്‍ തിരുവോണം വരെയുള്ള പത്ത് ദിനങ്ങളിലാണ് പൂക്കളം ഒരുക്കുന്നത്. ആദ്യ ദിനമായ അത്തം നാളില്‍ വൃത്താകൃതിയില്‍ ഒരു നിരയിലാണ് പൂവിടേണ്ടത്. രണ്ടാം ദിവസം രണ്ടിനം പൂക്കള്‍ ഉപയോഗിക്കാം. മൂന്നാം ദിവസം മൂന്നിനം നാലാം ദിവസം നാലിനം എന്നിങ്ങനെ ഓരോ ദിവസവും കളത്തില്‍ നിരകളുടെ എണ്ണം കൂട്ടിയാണ് പൂക്കളം ഒരുക്കേണ്ടതെന്ന് പഴമക്കാര്‍ പറയുന്നു.
ചോതി നാള്‍ മുതല്‍ മാത്രമാണ് ചെമ്പരത്തിപ്പൂവ് അത്തപ്പൂക്കളത്തില്‍ ഉപയോഗിക്കുക.
എന്നാല്‍ ചില സ്ഥലങ്ങളില്‍ ഒരു നിറത്തിലുള്ള പൂവില്‍ തുടങ്ങി പത്താം നാള്‍ പത്ത് നിറത്തിലുള്ള പൂക്കള്‍ ഉപയോഗിച്ച് അത്തപ്പൂക്കളം ഇടാറുണ്ട്. ഉത്രാട ദിനത്തിലാണ് ഏറ്റവും വലിപ്പത്തില്‍ അത്തപ്പൂക്കളം ഒരുക്കുന്നത്. പൊതുവെ വൃത്താകൃതിയിലാണ് അത്തപ്പൂക്കളം ഒരുക്കാറുള്ളത്. എന്നാല്‍ മൂലം നക്ഷത്രത്തില്‍ ചതുരാകൃതിയില്‍ പൂക്കളം ഒരുക്കുന്ന രീതിയും ചില സ്ഥലങ്ങളില്‍ പിന്തുടരുന്നുണ്ട്.
തിരുവോണ നാളില്‍ പൂക്കളം ഒരുക്കുന്നതിന് ഇതിലും വ്യത്യാസമുണ്ട്. ഈ ദിവസം രാവിലെ പൂക്കളത്തില്‍ പലകയിട്ട് അരിമാവ് പൂശിയ ശേഷം ഇതിന്റെ മുകളില്‍ നാക്കിലയിട്ട് വീണ്ടും അരിമാവ് പൂശുന്നു. ഇതിന് ശേഷം മണ്ണുകൊണ്ടോ തടി ഉപയോഗിച്ചോ തൃക്കാക്കരയപ്പന്റെ വിഗ്രഹങ്ങള്‍ നിര്‍മ്മിച്ച് ഇലയില്‍ പ്രതിഷ്ഠിക്കും. വിഗ്രഹങ്ങള്‍ പൂക്കള്‍ ഉപയോഗിച്ച് അലങ്കരിക്കുകയും പാലട, പഴം, ശര്‍ക്കര എന്നിവ നിവേദിക്കുകയും ചെയ്യുന്നു. ഉതൃട്ടാതി ദിനത്തിലാണ് പ്രതിഷ്ഠ ഇളക്കി മാറ്റുന്നത്.
നല്ല നാളുകളുടെ ഓര്‍മ്മയില്‍ നാടും നഗരവും മറുനാടന്‍ മലയാളികളും മാവേലി തമ്പുരാനെ വരവേല്‍ക്കുന്നു. മലയാളികള്‍ക്ക് എന്നും കൂട്ടായ്മയുടെ ഉത്സവമാണ് ഓണം. ജാതി-മത ഭേദമന്യേ എല്ലാവരേയും ഒന്നിച്ച് നിര്‍ത്തും.
അതേസമയം ഓണം കേരളത്തിന്റെ വിളവെടുപ്പിന്റെ ഉത്സവമാണ്. മുന്‍പെങ്ങോ ഉണ്ടായിരുന്നു എന്നു കരുതപ്പെടുന്ന വിവേചനരഹിതവും സമത്വസുന്ദരവുമായ ഒരു കാലത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഓണം. സാഹോദര്യത്തിന്റെയും സമൃദ്ധിയുടെയും നല്ലൊരു ഓണം കൂടി വന്നു കഴിഞ്ഞു. പ്രിയ പ്രേക്ഷകര്‍ക്ക് മലയാളി വാര്‍ത്തയുടെ ഓണാശംസകള്‍.
https://www.facebook.com/Malayalivartha