ഓണക്കാലത്തെ മദ്യവില്പനയില്‍ ഇത്തവണ റെക്കോഡ് നേട്ടം

കേരളത്തില്‍ ഓണക്കാലത്തെ മദ്യവില്പനയില്‍ ഇത്തവണ റെക്കോഡ് നേട്ടം. ഇക്കഴിഞ്ഞ പത്തുദിവസത്തിനുള്ളില്‍ വിറ്റുപോയത് 826.38 കോടിയുടെ മദ്യമാണ്. കഴിഞ്ഞവര്‍ഷത്തെക്കാള്‍ 50കോടിയുടെ അധിക വില്പനയാണ് ഇത്തവണ നടന്നതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ആറ് ഔട്ട്‌ലെറ്റുകളില്‍ ഒരുകോടിയിലധികം രൂപയുടെ വിറ്റുവരവുണ്ടായി എന്നും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഓണക്കാലത്ത് 776 കോടിയുടെ മദ്യമാണ് വിറ്റത്.
ഉത്രാടദിവസമായ ഇന്നലെ മാത്രം 137 കോടിയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞവര്‍ഷം ഇത് 126 കോടിയായിരുന്നു. ഓണക്കാല മദ്യവില്പനയില്‍ മുന്നിലുള്ളത് കരുനാഗപ്പള്ളി ഔട്ട്‌ലെറ്റാണ്. 146.08 ലക്ഷം രൂപയുടെ വില്പനയാണ് ഇന്നലെ നടന്നത്. കൊല്ലത്തെ തന്നെ ആശ്രാമം ഔട്ട്‌ലെറ്റാണ് രണ്ടാംസ്ഥാനത്ത്. 123 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റത്. എടപ്പാള്‍ ഔട്ട്‌ലെറ്റാണ് മൂന്നാം സ്ഥാനത്ത്. ഇവിടെ 110.79 ലക്ഷം രൂപയുടെ വിറ്റുവരവാണ് ഉണ്ടായത്.
https://www.facebook.com/Malayalivartha