വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ഒരു മാസത്തിനകം ഓടിത്തുടങ്ങും

ദീപാവലി സമ്മാനമായി ഇന്ത്യന്‍ റെയില്‍വേയുടെ അഭിമാന സംരംഭമായ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ഒരു മാസത്തിനകം ഓടിത്തുടങ്ങും. ഡല്‍ഹിയില്‍ നിന്ന് പ്രയാഗ്രാജ് വഴി പാട്‌നയിലേക്കായിരിക്കും ആദ്യ ട്രെയിന്‍ ഓടിക്കുക. തുടര്‍ന്ന് ആദ്യഘട്ടത്തില്‍ ഉള്‍പ്പെട്ട മുംബയ്, ഹൗറ, പൂനെ, സെക്കന്തരാബാദ് സര്‍വീസുകളും ഉണ്ടാകും. കേരളത്തില്‍ അടുത്ത ഘട്ടത്തിലാകും വന്ദേഭാരത് സ്ലീപ്പര്‍ എത്തുക. തിരുവനന്തപുരംബംഗളൂരു, തിരുവനന്തപുരം മംഗളൂരു റൂട്ടുകളാണ് പരിഗണനയില്‍.
അത്യാധുനിക സൗകര്യങ്ങളോടെയുള്ള കോച്ചുകള്‍ നിര്‍മ്മിക്കുന്നത് പൊതുമേഖലാ സ്ഥാപനമായ ബി.ഇ.എം.എല്‍ ആണ്. എ.സി ഫസ്റ്റ് ക്ലാസ്, 2ടയര്‍, 3ടയര്‍ കോച്ചുകളുണ്ടാകും. വന്ദേഭാരത് ഹ്രസ്വദൂര ട്രെയിനുകളേക്കാള്‍ സ്ലീപ്പറില്‍ അധികം സൗകര്യവുമൊരുക്കും. രാജധാനി എക്‌സ്പ്രസുകളേക്കാള്‍ നിരക്ക് കൂടുതലായിരിക്കും. യാത്രാനിരക്കിലും റൂട്ടുകളുടെ കാര്യത്തിലും അന്തിമ തീരുമാനമെടുക്കേണ്ടത് റെയില്‍വേ ബോര്‍ഡാണ്.
https://www.facebook.com/Malayalivartha